കാളികാവ് (മലപ്പുറം): യു.എ.ഇയിൽനിന്ന് മേയ് ഏഴിനെത്തി ജില്ലയിലെ കോവിഡ് കേന്ദ്രമായ കാളികാവ് അൽ സഫ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 30 പേർ വീട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവർ മടങ്ങിയത്. 108 ആംബുലൻസിലായിരുന്നു മടക്കം.
പെരിന്തൽമണ്ണ, പരപ്പനങ്ങാടി അടക്കമുള്ള പ്രദേശങ്ങളിലുള്ളവരാണ് 14 ദിവസത്തെ ക്വാറൈൻറനിൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്. ക്വാറൈൻറൻ കാലം നല്ല പരിചരണം ലഭിച്ചതായി മടങ്ങിപ്പോവുന്നവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.