നിലമ്പൂര്‍: ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ ഒരു ട്രെയിൻകൂടി അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. നിലമ്പൂര്‍-ഷൊര്‍ണൂര്‍ എക്സ്പ്രസാണ് ഈ മാസം 30 മുതല്‍ സര്‍വിസ് നടത്തുക. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ പാസഞ്ചറുകളിലൊന്നാണ് സ്‌പെഷല്‍ എക്സ്പ്രസായി ആരംഭിക്കുന്നത്.
ഷൊര്‍ണൂരില്‍നിന്ന് രാവിലെ 7.05ന് പുറപ്പെട്ട് രാവിലെ 8.50ന് നിലമ്പൂരിലെത്തുന്ന 06465 നമ്പര്‍ സര്‍വിസും നിലമ്പൂരില്‍നിന്ന് രാവിലെ 10.10ന് പുറപ്പെട്ട് 11.50ന് ഷൊര്‍ണൂരിലെത്തുന്ന 06468 നമ്പര്‍ സര്‍വിസുമാണ് തുടങ്ങുന്നത്. ഇതോടെ പാതയില്‍ നാല് ട്രെയിനാവും. നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, നിലമ്പൂര്‍-കോട്ടയം സ്‌പെഷല്‍ എക്സ്പ്രസ്, അണ്‍ റിസര്‍വ്ഡ് സ്‌പെഷല്‍ എക്സ്പ്രസ് സര്‍വിസ് എന്നിവയാണ് മറ്റുള്ളവ.
ഏഴ് ജോടി സര്‍വിസുകളുണ്ടായിരുന്ന പാതയിൽ പാസഞ്ചറുകളെല്ലാം നിർത്തലാക്കിയാണ് നാല് എക്സ്പ്രസ് സര്‍വിസിന് മാത്രം റെയില്‍വേ അനുമതി നല്‍കിയത്. മറ്റ് പാസഞ്ചർ ട്രെയിനുകൾ ജൂൺ ആദ‍്യവാരത്തോടെ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.