കൊച്ചി: രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 3000ത്തിലേറെ രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാവുന്ന രീതിയിൽ വിപുലീകരണവുമായി ആസ്റ്റർ ഹോസ്പിറ്റൽസ്. കേരളത്തിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയാകാനൊരുങ്ങുകയാണ് ആസ്റ്റർ.
കേരളത്തിലെ പുതിയ വികസന പദ്ധതികള്‍ക്കായി 1000 കോടി രൂപയുടെ നിക്ഷേപമാണ് കരുതിയിരിക്കുന്നതെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്ഹാന് യാസീന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2025ല്‍ 350 കിടക്കകളുള്ള പുതിയ ആസ്റ്റര്‍ ആശുപത്രി കാസര്‍കോട്ട് പ്രവര്‍ത്തനം തുടങ്ങും. 500 കിടക്കകളോടെ തിരുവനന്തപുരത്ത് നിര്‍മിക്കുന്ന ആശുപത്രി 2026ല്‍ പ്രവര്‍ത്തനമാരംഭിക്കും.
കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലും കണ്ണൂർ, കോഴിക്കോട്, കോട്ടക്കൽ ആസ്റ്റര്‍ മിംസ് ആശുപത്രികളിലും 100 കിടക്ക വീതം കൂടുതലായി ഉള്‍പ്പെടുത്തും. കൂടാതെ സ്വന്തം പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ 80 ശതമാനവും സൗരോര്‍ജത്തില്‍നിന്ന് സ്വയം നിര്‍മിക്കുന്ന പദ്ധതിക്കും കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് തുടക്കമിടുന്നു. ഇക്കാലയളവില്‍ കേരളത്തില്‍ മാത്രം ആസ്റ്റര്‍ ആരോഗ്യസേവന രംഗത്ത് 5000 തൊഴിലവസരങ്ങള്‍ ലഭ്യമാകും. നിലവില്‍ 15,000ത്തിലധികം പേര് കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ട്.
കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയുടെ 40 ഏക്കര്‍ കാമ്പസില്‍ ഫിസിക്കല്‍ മെഡിസിനും പുനരധിവാസത്തിനും പ്രത്യേക ബ്ലോക്കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. വിദേശികള്‍ക്കിടയില്‍ കേരളത്തെ മെഡിക്കല്‍ ടൂറിസം ഹബ്ബാക്കുന്നതില്‍ ആസ്റ്ററും പ്രത്യേകിച്ച് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഹെഡ് ഓഫ് ഓപറേഷന്‍സ് ധന്യ ശ്യാമളന് പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ, മാലദ്വീപ്, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്ന് നിത്യേന നിരവധി രോഗികളാണ് ആസ്റ്ററിൽ ചികിത്സക്കെത്തുന്നതെന്നും ഇരുവരും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.