ക്ലിഫ്ഹൗസിലെ നീന്തൽക്കുളത്തിന് ചെലവഴിച്ചത് 32 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ നീന്തൽക്കുളത്തിനായി ആറുവർഷത്തിനിടെ ചെലവഴിച്ചത് 31,92,360 രൂപ. കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആർ. പ്രാണകുമാറിന് ടൂറിസം ഡയറക്ടറേറ്റിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരം.

നീന്തൽക്കുളം നവീകരണത്തിന് 18,06,789 രൂപയും റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂം നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി. വാർഷിക മെയിന്റനൻസിനായി 2,28,330 രൂപയും 3,64,812 രൂപയും ചെലവഴിച്ചു.

നീന്തൽക്കുളത്തിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് നിയമസഭയിൽ പല തവണ ചോദ്യം ഉന്നയിച്ചെങ്കിലും മറുപടി നൽകിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ലിഫ്ഹൗസിലെ കാലിത്തൊഴുത്തിന് 42.50 ലക്ഷവും ലിഫ്റ്റിന് 25.50 ലക്ഷവും അനുവദിച്ചിരുന്നു. 

Tags:    
News Summary - 32 lakhs was spent on the swimming pool at Cliffhouse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.