തൃശൂർ: കേരള സംഗീത നാടക അക്കാദമി ഒരുക്കുന്ന രാജ്യാന്തര നാടകോത്സവത്തിെൻറ (ഇറ്റ്ഫോക്ക്) പത്താമത് പതിപ്പ് ഇൗ മാസം 20ന് തൃശൂരിൽ തുടങ്ങും. ‘പ്രാന്തവത്കരിക്കപ്പെടുന്നവരുടെ ഇടം’ എന്നതാണ് ഇൗ വർഷത്തെ പ്രമേയം. 16 വിദേശ നാടകങ്ങളും അഞ്ച് മലയാള നാടകങ്ങളും ഉൾപ്പെടെ 33 നാടകങ്ങൾ എത്തുന്നുണ്ട്. നാടകോത്സവത്തിന് 14ന് ൈവകീട്ട് അക്കാദമി ചെയർപേഴ്സൻ കെ.പി.എ.സി ലളിത െകാടിയുയർത്തും. അതേസമയം, നാടകോത്സവവുമായി സഹകരിക്കില്ലെന്ന് കേന്ദ്ര സംഗീത നാടക അക്കാദമി കേരള അക്കാദമിക്കെഴുതിയ കത്തിൽ അറിയിച്ചു. കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല.
പോളണ്ട്, യു.കെ, ഇറാൻ, ചിലി, ഇസ്രായേൽ, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, ഇൗജിപ്ത്, ശ്രീലങ്ക, ജോർജിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നാടകം എത്തുന്നുണ്ട്. ഫലസ്തീനികളുടെ ദുരന്താനുഭവം വിവരിക്കുന്നതാണ് ഇസ്രായേലിൽനിന്നുള്ള നാടകമെന്ന സവിശേഷതയുണ്ട്. ഇത്തവണ സ്ത്രീ സംവിധായകരുടെ നാടകവും ഏറെയുണ്ട്. എം.കെ. റെയ്നയാണ് ഫെസ്റ്റിവൽ ഡയറക്ടറേറ്റ് ചെയർമാൻ.
നാടേകാത്സവം തുടങ്ങുന്ന ദിവസം ഭിന്നലിംഗക്കാരുടെ വിഷയങ്ങൾ ഉൾപ്പെടുത്തി ഒരു പ്രദർശനമുണ്ട്. ആദ്യത്തെ അഞ്ച് ദിവസം ഉച്ചക്ക് രണ്ടിന് സെമിനാർ നടക്കും. ഭാഷാപ്രശ്നം മറികടക്കാൻ വിദേശ നാടകങ്ങൾക്ക് മലയാളത്തിലുള്ള സബ് ടൈറ്റിലും കുറിപ്പ് വിതരണവുമുണ്ടാകും. കഴിഞ്ഞ ഒമ്പത് വർഷത്തെ നാടകോത്സവത്തിൽനിന്നുള്ള ഫോേട്ടാകളുടെ പ്രദർശനം ടെൻറ് തിയറ്ററിൽ ഒരുക്കും. നാടകോത്സവത്തിെൻറ വരവ് അറിയിച്ച് തൃശൂർ ജില്ലയിലെ ഏഴിടങ്ങളിലും പട്ടാമ്പി കൊപ്പത്തെ ‘അഭയ’യിലും പ്രാദേശിക നാടക സംഘങ്ങൾ വിളംബര നാടകങ്ങൾ അവതരിപ്പിക്കും. ഇതിെൻറ അവതരണം ശനിയാഴ്ച തൃശൂരിൽനിന്ന് തുടങ്ങി. ചെറുതുരുത്തി, ചേർപ്പ്, മണ്ണുത്തി, മാള, ഇരിങ്ങാലക്കുട, ഗുരുവായൂർ എന്നിവയാണ് മറ്റ് കേന്ദ്രങ്ങൾ.
നാടകോത്സവത്തിെൻറ പ്രമേയം ഉള്ളടക്കം ചെയ്ത് കേന്ദ്ര സംഗീത നാടക അക്കാദമിക്കും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിനും അയച്ച കത്തിന് നിഷേധാത്മക മറുപടിയാണ് കേന്ദ്ര അക്കാദമിയിൽനിന്ന് ലഭിച്ചതെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാടകോത്സവത്തിെൻറ ആദ്യ കാലത്ത് മാത്രമാണ് കേന്ദ്ര അക്കാദമി ചെറിയ തോതിൽ സഹകരിച്ചത്. എന്നാൽ, ഇത്തരത്തിൽ കത്ത് നൽകിയിരുന്നില്ല.
ആരിൽനിന്നും സ്പോൺസർഷിപ് സ്വീകരിക്കാതെ സർക്കാറിെൻറ മാത്രം ഫണ്ട് ഉപയോഗിച്ചാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം രണ്ടുകോടി രൂപ ലഭിച്ചു. ബാധ്യത ഉണ്ടായില്ല. ഇത്തവണ ചെലവ് ചുരുക്കാൻ ശ്രമിക്കുന്നുണ്ട്. അടുത്ത സംസ്ഥാന ബജറ്റിൽ ഇറ്റ്ഫോക്കിന് മാത്രമായി തുക വകയിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.