‘ആചാരവെടി’ വാട്​സ്​ആപ് ഗ്രൂപ്പിൽ കുട്ടികളുടെ നഗ്​നചിത്രം; 33 പേർ അറസ്​റ്റിൽ

മലപ്പുറം: വാട്​സ്​ആപ്​ ഗ്രൂപ് ഉണ്ടാക്കി കുട്ടികളുടെ നഗ്​നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച കേസിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 33 പേരെ അറസ്​റ്റ്​ ചെയ്​തു. ചങ്ങരംകുളം സ്വദേശിയായ ഗ്രൂപ് അഡ്മിനടക്കം രണ്ടുപേർ കഴിഞ്ഞദിവസം റിമാൻഡിലായിരുന്നു. ഇവരിൽനിന്ന്​ ലഭിച്ച വിവരങ്ങളുടെ അടിസ്​ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ കൂടുതൽപേർ കുടുങ്ങിയത്​. 

‘ആചാരവെടി’ പേരില്‍ 257 പേരടങ്ങുന്ന വാട്​സ്​ആപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ നഗ്​നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. ഗ്രൂപ് അഡ്മിന്‍ കൂടിയായ എടപ്പാള്‍ കുറ്റിപ്പാല സ്വദേശി അശ്വന്ത് (21), ചങ്ങരംകുളം ആല​ങ്കോട് സ്വദേശി രാകേഷ് (40) എന്നിവരെയാണ്​ ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലി​​െൻറ നേതൃത്വത്തിൽ തിങ്കളാഴ്​ച അറസ്​റ്റ്​ ചെയ്തത്​. 

യുനൈറ്റഡ്​ നേഷൻസിന്​ കീഴിലുള്ള അന്തരാഷ്​ട്ര സംഘടനയായ യൂനിസെഫ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസും സൈബര്‍വിങ്ങും നടത്തിയ അന്വേഷണത്തിലാണ് ഗ്രൂപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്. മലപ്പുറം ജില്ലയിലെ 15ഓളം പേര്‍ ഗ്രൂപ്പില്‍ അംഗമായതായും സംഘം കണ്ടെത്തിയിരുന്നു. ചിലർ ഗൾഫിലാണ്​.

സം​സ്ഥാ​ന പൊ​ലീ​സും സൈ​ബ​ര്‍വി​ങ്ങും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​ക​ളു​ടെ ന​ഗ്​​ന​വി​ഡി​യോ ഷെ​യ​ര്‍ ചെ​യ്യു​ന്ന ഗ്രൂ​പ്പി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ഗ്രൂ​പ്പു​ണ്ടാ​ക്കി​യ​ത്​ ച​ങ്ങ​രം​കു​ളം സ്​​റ്റേ​ഷ​ന്‍ അ​തി​ര്‍ത്തി​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ജി​ല്ല​ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. 

ബി.​ടെ​ക് ബി​രു​ദ​ധാ​രി​യാ​ണ് പി​ടി​യി​ലാ​യ അ​ശ്വ​ന്ത്. കു​ട്ടി​ക​ളു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ കൈ​വ​ശം വെ​ക്ക​ല്‍, പ്ര​ച​രി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍ത്താ​ണ് കേ​സ്. നി​രോ​ധി​ത സൈ​റ്റു​ക​ളി​ല്‍നി​ന്ന്​ കു​ട്ടി​ക​ളു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍, വി​ഡി​യോ​ക​ള്‍ എ​ന്നി​വ കാ​ണു​ന്ന​തും ഷെ​യ​ര്‍ ചെ​യ്യു​ന്ന​തും അ​ഞ്ചു​വ​ര്‍ഷം വ​രെ ത​ട​വും 10 ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. കേ​സി​ലു​ള്‍പ്പെ​ട്ട മ​റ്റ്​ 13 പേ​ര്‍ക്കെ​തി​രെ​യും വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ കേ​സെ​ടു​ത്ത​താ​യി സി.​െ​എ പ​റ​ഞ്ഞു. 

Tags:    
News Summary - 33 people arrested for sharing nude pictures in whatsapp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.