അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ തീയതി നിശ്ചയിക്കുന്നത് മാറ്റി

കൊ​ച്ചി: യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ അ​രി​യി​ൽ അ​ബ്​​ദു​ൽ ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വിചാരണ തീയതി നിശ്ചയിക്കുന്നത് കൊച്ചി സി.ബി.ഐ കോടതി മാറ്റി. വിചാരണ തീയതി കോടതി ഡിസംബർ ഒമ്പതിന് തീരുമാനിക്കും. കേസിൽ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​jടക്കം 31 പ്രതികളാണുള്ളത്.

ഒക്ടോബർ 18ന് സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കു​മെ​തി​രെ സി.​ബി.​ഐ പ്ര​ത്യേ​ക കോ​ട​തി കേ​സി​ൽ കു​റ്റം ചു​മ​ത്തിയിരുന്നു. വി​ചാ​ര​ണ കൂ​ടാ​തെ കേ​സി​ൽ നി​ന്നും വി​ടു​ത​ൽ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി. ​ജ​യ​രാ​ജ​നും ടി.​വി രാ​ജേ​ഷും ന​ൽ​കി​യ ഹ​ര​ജി കോ​ട​തി നേ​ര​ത്തേ ത​ള്ളി​യ​ിരുന്നു.

കോടതിയിൽ കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ട്ട എ​ല്ലാ പ്ര​തി​ക​ളും കു​റ്റം നി​ഷേ​ധി​ച്ചതിന് പിന്നാലെ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​ൻ കേ​സ് ന​വം​ബ​ർ 20ലേ​ക്ക് മാ​റ്റി. കൊ​ല​പാ​ത​കം ന​ട​ന്ന് 12 വ​ർ​ഷം ക​ഴി​ഞ്ഞാ​ണ്​ കേ​സ്​ വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്. 33 പ്ര​തി​ക​ളു​ള്ള കേ​സി​ൽ ര​ണ്ട് പേ​ർ മ​ര​ണ​പ്പെ​ട്ടു. ജ​യ​രാ​ജ​നും രാ​ജേ​ഷി​നു​മെ​തി​രെ കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചുമത്തിയത്.

2012 ഫെ​ബ്രു​വ​രി 20നാ​ണ് ഷു​ക്കൂ​റി​നെ പ​ട്ടു​വ​ത്തി​ന​ടു​ത്തു​വെ​ച്ച്​ പ​ട്ടാ​പ്പ​ക​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് ജ​യ​രാ​ജ​നും രാ​ജേ​ഷി​നു​മെ​തി​രാ​യ ആ​രോ​പ​ണം. പ​ട്ടു​വ​ത്ത് വെ​ച്ച്​ ജ​യ​രാ​ജ​നും രാ​ജേ​ഷും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ആ​ക്ര​മി​ച്ച​തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സി.​ബി.​ഐ വാ​ദം.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ജ​യ​രാ​ജ​നും രാ​ജേ​ഷും ഉ​ൾ​പ്പെ​ടെ ആ​റു പ്ര​തി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും​ സി.​ബി.​ഐ ആ​രോ​പി​ക്കു​ന്നു.

Tags:    
News Summary - The trial date in the Ariyil Shukoor murder case has been changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.