തിരൂരങ്ങാടി: ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്. മൂന്നിയൂർ പാറക്കടവിൽ വ്യാഴാഴ്ച ഒന്നരയോടെയാണ് സംഭവം.രാമനാട്ടുകരയിൽനിന്ന് ചെമ്മാട്ടേക്ക് വരുകയായിരുന്ന കെ.പി.എം. ബസും വേങ്ങരയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.
സാരമായി പരിക്കേറ്റ സൗദ (44), ആരിഫ (40), റിസാന (20), തസ്‌ലീന (45), ശങ്കർ (66), ആദില (20), ഗീതു (20) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലും ദിയ ഫാത്തിമ (17), സാജിദ (19), സന (18), സുഹറ (62), അഭിലാഷ് (42),ആതിര (23), സാബിറ (40), ആയിഷ (52), അസ്മില (21), ഗിരീഷ് (56), സൈഫാസ് (24), അഫ്ന (17), വസന്ത (58), ശോഭന (58), ലീന (57), പ്രേമ (53), ആരിഫ (48), നാഫി (33), ജുബൈരിയ (36), ജൽന (40), പ്രസന്ന (60), അഫീഫ നസ്രിൻ (16), അൻഷില ((20), നുസ്രത്ത് (32), ഹന്നത്ത് (21), ഫിറോസ് (36), അഫീഫ (23) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.