തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തചൂട് തുടരുന്നതിനിടെ ഞായറാഴ്ച 35 പേര്‍ക്കുകൂടി സൂ ര്യാതപമേറ്റു. ഇതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ പൊള്ളലേറ്റവരുടെ എണ്ണം 721 ആയി. എറണാകു ളം, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതം സൂര്യാതപവും 13 പേര്‍ക്ക് സൂര്യാതപമേറ്റുള്ള പൊള് ളലും 20 പേര്‍ക്ക് ശരീരത്തില്‍ ചൂടേറ്റുള്ള പാടുകളും രൂപപ്പെട്ടു.
ആലപ്പുഴ നാലുപേർക്ക ും കോട്ടയം, പാലക്കാട് ജില്ലകളിൽ മൂന്നുപേർക്കും എറണാകുളത്ത് രണ്ടുപേർക്കും കാസർകേ ാട് ഒരാൾക്കുമാണ് സൂര്യാതപത്തിൽ പൊള്ളലേറ്റത്. ആശങ്കക്ക് നേരിയശമനം ഉണ്ടായിട്ടുണ്ടെങ്കിലും മുൻകരുതൽ ഒരാഴ്ചകൂടി തുടരണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്.
അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഏപ്രിൽ രണ്ടുവരെ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
അടുത്ത നാല് ദിവസം തെക്കൻ കേരളത്തിലും കണ്ണൂർ, വയനാട്, പലക്കാട് ജില്ലകളിലും നേരിയതോതിൽ വേനൽമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ താപമാപിനിയിൽ ഞായറാഴ്ച ഏറ്റവുംകൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്, 39.3 ഡിഗ്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.