പ്രതീകാത്മക ചിത്രം

ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 35 വർഷം കഠിനതടവ്​

ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 35 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ. എരുമേലി കൊല്ലമല കരോട്ട് വീട്ടിൽ വർഗീസിനെയാണ്​ (ബൈജു- 41) ചങ്ങനാശ്ശേരി ഫാസ്റ്റ്​ ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി പി.എസ്. സൈമ ശിക്ഷിച്ചത്​.

വിവിധ വകുപ്പുകൾ പ്രകാരമാണ്​ 35 വർഷം കഠിനതടവ്​ വിധിച്ചത്. പിഴത്തുക ഇരക്ക്​ നൽകാത്ത പക്ഷം ഏഴുമാസവും 15 ദിവസവും അധിക തടവ്​ അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി.എസ്​. മനോജ്​ ഹാജരായി. കേസിന്‍റെ അന്വേഷണ ചുമതല വഹിച്ച ദിലീപ് ഖാൻ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടൻ എന്നിവരും കോടതിയിലെത്തിയിരുന്നു.

Tags:    
News Summary - 35 years rigorous imprisonment for the accused who molested the girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.