കൊച്ചി: കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സത്യസായി ഓർഫനേജ് ട്രസ്റ്റ് നിർമിച്ച വീടുകളുടെ അറ്റകുറ്റപ്പണി നവംബർ 10നകം പൂർത്തിയാകുമെന്ന് ജില്ല കലക്ടർ ഹൈകോടതിയിൽ. വീടുകളിലേക്ക് വൈദ്യുതിയും വെള്ളവും ലഭ്യമാക്കിയതായും കോടതി നിർദേശ പ്രകാരം ഓൺലൈനിൽ ഹാജരായ കലക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.
വീടുകൾ സർക്കാർ ഏറ്റെടുത്ത് കൈമാറാത്തതിനെതിരെ ട്രസ്റ്റ് നൽകിയ ഹരജിയിലാണ് കലക്ടറുടെ വിശദീകരണം. ഹരജി വീണ്ടും നവംബറിൽ പരിഗണിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാറ്റി.
81 വീടാണ് ഇവർ നിർമിച്ചത്. ഇതിൽ 36 വീട് യഥാസമയം കൈമാറാത്തതിനാൽ ജീർണാവസ്ഥയിലായെന്നും പുനർനിർമിക്കാൻ 24 ലക്ഷം രൂപ വേണമെന്നും നേരത്തേ ഹരജിക്കാർ അറിയിച്ചിരുന്നു.
ഓക്ടോബർ 15നകം വീടുകൾ കൈമാറണമെന്ന് കോടതിയും നിർദേശിച്ചിരുന്നു. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കുമ്പോഴാണ്, നവംബർ പത്തിനകം ജോലികൾ പൂർത്തിയാകുമെന്ന് കലക്ടർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.