ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ) തയാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ ഉൾപെടെ 387 രക്തസാക്ഷികളെ പുറത്താക്കുന്നു. 1921ൽ നടന്ന മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി നടന്നതല്ലെന്നും മത പരിവർത്തനം ലക്ഷ്യമിട്ട് നടന്ന മതമൗലികവാദി പോരാട്ടമായിരുന്നുവെന്നും വകമാറ്റിയാണ് പുതിയ നീക്കം. നിഘണ്ടുവിന്‍റെ അഞ്ചാം വാള്യം പുനഃപരിശോധിച്ച ഐ.സി.എച്ച്.ആർ പാനലാണ് നിർദേശം സമർപ്പിച്ചതെന്ന് 'ദ ഹിന്ദു' റിപ്പോർട്ട് പറയുന്നു.
സമരക്കാർ ഉയർത്തിയ മുദ്രാവാക്യങ്ങളൊന്നുപോലും ദേശീയതയിലൂന്നിയതോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ലെന്ന് സമിതി പറയുന്നു.
അടുത്തിടെ നടന്ന മലബാർ സമര ഇരകളുടെ അനുസ്മരണ പരിപാടിയിൽ, ഇത് ഇന്ത്യയിൽ താലിബാൻ മനസ്സിന്‍റെ ആദ്യ പരസ്യപ്പെടുത്തലുകളിലൊന്നായിരുന്നുവെന്ന് ആർ.എസ്.എസ് നേതാവ് രാം മാധവ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, പരിപാടിയിൽ സംസാരിച്ച എം.ബി രാജേഷ് വാരിയംകുന്നത്ത് ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകാൻ വിസമ്മതിച്ചയാളാണെനനും മക്കയിലേക്ക് നാടുകടത്തപ്പെടുന്നതിന് പകരം രക്തസാക്ഷിത്വം വരിച്ചയാളാണെന്നും പറഞ്ഞു.
ഇന്ത്യയിൽ ഖിലാഫത്ത് ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന സമരമായാണ് ഐ.സി.എച്ച്.ആർ പാനൽ മലബാർ സമരത്തെ കാണുന്നത്. സമരം വിജയിച്ചിരുന്നുവെങ്കിൽ പ്രദേശം ഖിലാഫത്ത് ഭരണത്തിന് കീഴിലാകുമായിരുന്നുവെന്നും ആ ഭാഗം ഇന്ത്യക്ക് എെന്നന്നേക്കുമായി നഷ്ടമാകുമായിരുന്നുവെന്നും പാനൽ അഭിപ്രായപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
ഐ.സി.എച്ച്.ആർ കെണ്ടത്തൽ പ്രകാരം ശരീഅത്ത് നിയമം നടപ്പാക്കിയ കലാപകാരിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. 'നിരവധി ഹിന്ദുക്കളെ അദ്ദേഹം തലവെട്ടി. മതനിരപേക്ഷ മുസ്ലിംകളെ േപാലും അവർ വിട്ടില്ല. കലാപകാരികളുടെ കരങ്ങളാൽ െകാല്ലപ്പെട്ടവർ അവിശ്വാസികളായി മുദ്രകുത്തപ്പെട്ടു. കൊല്ലപ്പെട്ട 'മാപ്പിള കലാപകാരികൾ' ഏറെയും ജയിലിൽ കോളറയും മറ്റു പ്രകൃതി കാരണങ്ങളും കൊണ്ടാണ് മരിച്ചത്. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് കോടതി നടപടികൾക്കൊടുവിൽ ഭരണകൂടം വധിച്ചത്''- ഐ.സി.എച്ച്.ആർ പാനൽ പറയുന്നു.
പാനൽ നിർദേശിച്ച പ്രകാരം രക്തസാക്ഷികളുടെ പട്ടിക പുനഃപരിശോധിക്കുമെന്നും പുതിയ നിഘണ്ടു ഒക്ടോബർ അവസാനത്തോടെ പുറത്തിറങ്ങുമെന്നും ഐ.സി.എച്ച്.ആർ ഡയറക്ടർ (ഗവേഷണ, ഭരണ നിർവഹണ വിഭാഗം) ജീ ഉപാധ്യായ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.