ഒത്തുചേരാം; നമ്മുടെ 1000 രൂപ മതി ഇശാൽ മറിയത്തിന്‍റെ ജീവൻ തിരിച്ചുപിടിക്കാൻ; ഇനി വേണ്ടത് നാലുകോടി രൂപകൂടി

കൊ​ച്ചി: 1000 രൂ​പ വീ​തം ന​ൽ​കാ​ൻ ക​ഴി​യു​ന്ന 40,000 പേ​രു​ണ്ടാ​യാ​ൽ മ​തി, ല​ക്ഷ​ദ്വീപിന്‍റെ പൊ​ന്നു​മോ​ളെ ന​മു​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് പി​ടി​ച്ചു​ക​യ​റ്റാം.

അ​പൂ​ർ​വ​രോ​ഗ​മാ​യ സ്പൈ​ന​ൽ മ​സ്കു​ലാ​ർ അ​ട്രോ​ഫി (എ​സ്.​എം.​എ) ടൈ​പ് വ​ൺ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ല​ക്ഷ​ദ്വീ​പ് ക​ട​മ​ത്ത് സ്വ​ദേ​ശി കൊ​ട്ടാ​രം പി.​കെ. നാ​സ​റിെൻറ​യും ഡോ.​എം. ജ​സീ​ന​യു​ടെ​യും അ​ഞ്ചു​മാ​സം മാ​ത്രം പ്രാ​യ​മാ​യ ഇ​ശാ​ൽ മ​റി​യം എ​ന്ന കു​രു​ന്നിെൻറ ചി​കി​ത്സ​യാ​ണ് പ​ണം തി​ക​യാ​ത്ത​തി​നാ​ൽ വൈ​കു​ന്ന​ത്. 16 കോ​ടി രൂ​പ​യാ​ണ് ചി​കി​ത്സ​ക്ക് ആ​വ​ശ്യം.

ക​ണ്ണൂ​ർ മാ​ട്ടൂ​ലി​ലെ മു​ഹ​മ്മ​ദി​ന് ല​ഭി​ച്ച ചി​കി​ത്സ​ഫ​ണ്ടി​ൽ​നി​ന്ന് 8.5 കോ​ടി ഇ​ശാ​ൽ മ​റി​യ​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ 11.98 കോ​ടി രൂ​പ​യാ​യി. 4.02 കോ​ടി രൂ​പ​കൂ​ടെ ല​ഭി​ച്ചാ​ൽ മാ​ത്ര​മെ മ​രു​ന്ന് ഓ​ർ​ഡ​ർ ചെ​യ്യാ​ൻ ക​ഴി​യൂ. എ​ത്ര​യും വേ​ഗം ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ഡോ​ക്ട​ർ​മാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് പി​താ​വ് പി.​കെ. നാ​സ​ർ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

ചി​കി​ത്സ​ക്കു​മു​മ്പ് നെ​ത​ർ​ല​ൻ​ഡ്​​സി​ലേ​ക്ക് കു​ട്ടി​യു​ടെ ര​ക്ത​സാം​പി​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ക്ക​ണം. ബാ​ക്കി തു​ക ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ ര​ക്ത​പ​രി​ശോ​ധ​ന​ക്ക്​ ന​ട​പ​ടി തു​ട​ങ്ങു​ക​യാ​ണ്. കു​ഞ്ഞിെൻറ അ​വ​സ്ഥ ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും മോ​ശ​മാ​കു​ക​യാ​ണ്. ശ​രീ​രം വെ​ള്ളം​പോ​ലെ​യാ​യി. പ്ര​ത്യേ​ക ശ​ബ്​​ദ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ൾ ശ്വാ​സ​മെ​ടു​ക്കു​ന്ന​ത്. പെ​ട്ടെ​ന്ന് പ​ണം സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ കി​ട്ടി​യ പ​ണം​പോ​ലും വെ​റു​തെ​യാ​കു​മെ​ന്ന് പ​റ​യു​മ്പോ​ൾ നാ​സ​റിെൻറ വാ​ക്കു​ക​ൾ ഇ​ട​റി.

ക​ഴി​യും​വി​ധം എ​ല്ലാ​വ​രും സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും പ​ണം തി​ക​ഞ്ഞാ​ലേ മു​ന്നോ​ട്ടു​പോ​കാ​നാ​കൂ. എ​ല്ലാ​വ​രും ത​െൻറ കു​ഞ്ഞി​നാ​യി ഒ​രു​മി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.

ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ഇ​ശാ​ൽ മ​റി​യം. സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം പ്ര​തീ​ക്ഷി​ച്ച് കു​ഞ്ഞിെൻറ ജീ​വ​നാ​യി പ്രാ​ർ​ഥ​ന​യും ചി​കി​ത്സ​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് കു​ടും​ബം. സ​ഹാ​യ​ങ്ങ​ൾ നാ​സ​ർ പി.​കെ​യു​ടെ പേ​രി​െ​ല ആ​ക്സി​സ് ബാ​ങ്ക് ബം​ഗ​ളൂ​രു ഹെ​ന്നൂ​ർ ശാ​ഖ​യി​ലേ​ക്ക് ന​ൽ​കാം. അ​ക്കൗ​ണ്ട് ന​മ്പ​ർ: 915010040427467. ഐ.​എ​ഫ്.​എ​സ്.​സി: UTIB0002179. ഗൂ​ഗി​ൾ പേ: 8762464897, 9480114897.​

Tags:    
News Summary - 4 crore more needed for ishal mariyam's SMA treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.