തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ 81 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 44 രോഗികൾക്കും 37 കൂട്ടിരിപ്പുകാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആശുപത്രിയിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.
മെഡിക്കൽ കോളജിലെ 53 എം.ബി.ബി.എസ് വിദ്യാർഥികൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടും മൂന്നും വർഷങ്ങളിലെ 39 വിദ്യാർഥികൾക്കും 14 ഡെൻറൽ വിദ്യാർഥികൾക്കുമാണ് രോഗം. മെഡിക്കൽ കോളജ് ക്ലിനിക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർഥികൾക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതോടെ രണ്ട് ബാച്ച് വിദ്യാർഥികൾക്ക് പൂർണമായും അവധി നൽകിയിരിക്കുകയാണ്.
മെഡിക്കൽ കോളജ് വളപ്പിലെ കോഫി ഹൗസ് ജീവനക്കാരായ 13 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഒരാൾ മരിക്കുകയും ചെയ്തതിനെ തുടർന്ന് കോഫി ഹൗസ് താൽക്കാലികമായി അടച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,507 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.