പരമ്പരാഗത തൊഴിലാളികൾക്ക്‌ 45 കോടി അനുവദിച്ചു

തിരുവനന്തപുരം: പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക്‌ ഓണത്തിന്റെ ഭാഗമായി 45 കോടി രൂപയുടെ സഹായം സർക്കാർ അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണ്‌ തുക ലഭ്യമാക്കിയത്‌. 8,94,922 തൊഴിലാളികൾക്ക്‌ ഓണക്കാല ആനുകൂല്യം ലഭിക്കുമെന്ന്‌ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.

കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, പനമ്പ്‌, ബീഡി ആൻഡ്‌ സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട്‌ സ്‌കീം ആനുകൂല്യമാണ്‌ വിതരണം ചെയ്യുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫീസർമാർക്ക്‌ 2750 രൂപ ഉത്സവബത്ത നിശ്ചയിച്ച്‌ ധന വകുപ്പ്‌ ഉത്തരവിറക്കി. ദിവസവേതനാടിസ്ഥാനത്തിലുള്ള ജീവനക്കാർക്ക്‌ 1250 രൂപ ഉത്സവബത്ത ലഭിക്കും.

Tags:    
News Summary - 45 crores have been allotted to traditional workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.