മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിവാഹം അറിയിച്ച് 45 വർഷം മുമ്പ് പത്രത്തിൽ നൽകിയ പരസ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വിവാഹ വാർഷിക ദിനമായ മേയ് 30നാണ് നെറ്റിസൺസ് ഇത് കുത്തിപ്പൊക്കിയത്.
''സുഹൃത്തുക്കളെ, മേയ് 30ന് ഞാൻ വിവാഹിതനാവുകയാണ്. കരുവാറ്റ കുഴിത്താറ്റിൽ വീട്ടിൽ മറിയാമ്മയാണ് വധു. രാവിലെ 11 മണിക്ക് പാമ്പാടി മാർ കുറിയാക്കോസ് ദയറയിൽ വെച്ചാണ് വിവാഹം. നേരിട്ടോ കത്ത് മുഖേനയോ ആരെയും ക്ഷണിക്കുന്നില്ല. ദയവായി ഇതൊരറിയിപ്പായി കരുതുമല്ലോ, സ്നേഹപൂർവം ഉമ്മൻ ചാണ്ടി'' ഇതായിരുന്നു പരസ്യത്തിലെ ഉള്ളടക്കം.
1977 മേയ് 30നായിരുന്നു വിവാഹം. തലേദിവസമാണ് പത്രത്തിൽ പരസ്യം നൽകിയത്. ഇതിനെ കുറിച്ച് ഉമ്മൻ ചാണ്ടി നേരത്തെ പ്രതികരിച്ചിരുന്നു. ''എല്ലാവരെയും നേരിട്ട് വിളിക്കാൻ സാധ്യമല്ലാത്തതിനാൽ ഞാൻ പത്രത്തിൽ ഒരു അറിയിപ്പ് നൽകി. വിരുന്നിനായി ഭക്ഷണവും മറ്റും ക്രമീകരിച്ചിരുന്നില്ല. പാമ്പാടി ദയറയിൽ നിന്നുതന്നെ നാരങ്ങവെള്ളം തയാറാക്കി വന്നവർക്ക് നൽകി'' എന്നിങ്ങനെയായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.