ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലെത്തിയ അഞ്ചുകോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്ന് കര്‍ണാടക ഹൈകോടതി. പണത്തിൻെറ ഉറവിടം സംബന്ധിച്ച തെളിവുകൾ സമർപ്പിക്കാൻ കൂടുതൽ സമയം നൽകാമെന്നും ഹൈകോടതി അവധിക്കാല ബെഞ്ച് അറിയിച്ചു. തുടർന്ന് ബിനീഷിൻെറ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 24ലേക്ക് മാറ്റുകയായിരുന്നു. ബിനീഷിൻെറ അക്കൗണ്ടിലെത്തിയ അഞ്ചുകോടി എവിടെനിന്ന് ലഭിച്ചതാണെന്നും മയക്കുമരുന്ന് കേസിൽ പ്രതിയായ മുഹമ്മദ് അനൂപ് അല്ലെങ്കിൽ പിന്നെ ആരാണ് പണം നിക്ഷേപിച്ചതെന്നും കോടതി ചോദിച്ചു. പഴം-പച്ചക്കറി, മത്സ്യ മൊത്തവ്യാപാരത്തിലൂടെയും മറ്റ് കച്ചവടങ്ങളിൽനിന്നും കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പലപ്പോഴായി ലഭിച്ച പണമാണിതെന്നായിരുന്നു ബിനീഷിൻെറ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്നാണ് ഇതുസംബന്ധിച്ച വിശദമായ രേഖ ഹാജരാക്കാൻ ഹൈകോടതി നിർദേശിച്ചത്.
പിതാവിൻെറ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷയുമായി ൈഹകോടതിയെ സമീപിച്ചത്. ബിനീഷിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ ഗുരു കൃഷ്ണകുമാര്‍ ഹാജരായി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2020 ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നവംബര്‍ 11 മുതൽ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.