ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പുതിയതായി 50 ഡോക്ടര്‍മാര്‍

ഇ​ടു​ക്കി: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​ഫ​സ​ര്‍, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍, സീ​നി​യ​ര്‍ റെ​സി​ഡ​ന്‍റ് എ​ന്നി​വ​യ​ട​ക്കം പു​തി​യ​താ​യി 50 ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച ചേ​ര്‍ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ഒ​രു പ്ര​ഫ​സ​ര്‍, 12 അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍, 17 അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍, 20 സീ​നി​യ​ര്‍ റെ​സി​ഡ​ന്‍റ് ത​സ്തി​ക​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കാ​ര്‍ഡി​യോ​ള​ജി, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടെ പു​തി​യ ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പു​തി​യ​താ​യി 100 എം.​ബി.​ബി.​എ​സ് സീ​റ്റു​ക​ള്‍ക്കും 60 ബി.​എ​സ്.​സി ന​ഴ്സി​ങ് സീ​റ്റു​ക​ള്‍ക്കും അ​നു​മ​തി ല​ഭ്യ​മാ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ 50 പു​തി​യ ഡോ​ക്ട​ര്‍ ത​സ്തി​ക​ക​ളും അ​നു​വ​ദി​ക്കു​ന്ന​ത്.

Tags:    
News Summary - 50 new doctors to Idukki Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.