തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂടിൽ കാലികളും പക്ഷികളും കൂട്ടത്തോടെ ചാകുന്നു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി 497ലേറെ കാലികളാണ് ചത്തത്. അതിൽ 105ഓളം പശുക്കളും കൊല്ലം ജില്ലയിലാണ്. ജില്ല തിരിച്ചുള്ള കണക്കുകൾ ക്ഷീരവികസന വകുപ്പ് ശേഖരിച്ചുവരികയാണ്. പച്ചപ്പുല്ലും വെള്ളവും കിട്ടാത്ത സാഹചര്യവും സ്ഥിതി ഗുരുതരമാക്കുന്നു. പാലുൽപാദനത്തിൽ 6.5 ലക്ഷം ലിറ്ററിന്റെ കുറവാണ് സംഭവിച്ചത്. കഴിഞ്ഞ വേനൽകാലത്ത് രണ്ട് ലക്ഷം ലിറ്ററിന്റെ കുറവാണ് സംഭവിച്ചത്.
കടുത്ത വേനലിൽ പശുക്കൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത ഏറെയാണ്. പകൽ 11നും ഉച്ചക്ക് മൂന്നിനും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ഉരുക്കളെ മേയാൻ വിടരുതെന്ന് അധികൃതർ അറിയിച്ചു. ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ കൂടാരങ്ങളിൽനിന്ന് പുറത്തിറക്കി മരത്തണലിൽ കെട്ടാൻ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.