കോഴിക്കോട്: 500 പേർ തോറ്റതിൽ പ്രതിഷേധിച്ച് മുക്കം കെ.എം.സി.ടി പോളിടെക്‌നിക്ക് കോളേജില്‍ വിദ്യാർഥികൾ സമരത്തിൽ. അധ്യാപക സമരം കാരണമാണ് വിദ്യാർഥികൾ തോറ്റതെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാർഥികൾ സമരത്തിനിറങ്ങിയത്. വിദ്യാർഥികൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും ഓഫീസുകളിൽ പൂട്ടിയിട്ടു.
അധ്യാപകര്‍ കഴിഞ്ഞ ജനുവരിയില്‍സമരം നടത്തിയതാണ് കൂട്ട തോൽവിക്ക് കാരണം. മാസങ്ങളായി ശമ്പളമില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞ ജനുവരിയിൽ അധ്യാപകർ സമരം നടത്തിയത്. ഇതുമൂലം ഒന്നാം വര്‍ഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷ മുടങ്ങിയിരുന്നു.
അധ്യാപക സമരം ഒത്തുതീര്‍പ്പായതോടെ വിദ്യാർഥികള്‍ക്ക് പരീക്ഷ എഴുതാന്‍ വീണ്ടും അവസരം നല്‍കുമെന്ന് കോളജ് അധികൃതര്‍ ഉറപ്പ് നൽകി. ആരും തോൽക്കില്ലെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ 500 കുട്ടികള്‍ തോറ്റു. ഇതോടെയാണ് വിദ്യാർഥികള്‍ അനിശ്ചിത കാല സമരം തുടങ്ങിയത്. റീ ടെസ്റ്റ് നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. തിങ്കളാഴ്ചയാണ് സമരം തുടങ്ങിയത്.
സപ്ലിമെന്ററി പരീക്ഷ എഴുതില്ലെന്നും റീ ടെസ്റ്റ് നടത്തണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. സപ്ലിമെന്ററി പരീക്ഷ എഴുതുന്നത് തുടർ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.