തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സീറ്റില്ലാതെ വടക്കൻ ജില്ലകളിൽ വിദ്യാർഥികൾ വലയുേമ്പാൾ വർഷങ്ങളായി മതിയായ കുട്ടികളില്ലാതെ 53 ഹയർ സെക്കൻഡറി ബാച്ചുകൾ. ഇതിൽ 40 ബാച്ചുകളും 2014, 2015 വർഷങ്ങളിൽ അനുവദിച്ചവയാണ്. വ്യവസ്ഥകളോടെയാണ് ഇൗ വർഷങ്ങളിൽ പുതിയ ബാച്ചുകൾ അനുവദിച്ചത്. ആദ്യ വർഷം 40 കുട്ടികളും പിന്നീടുള്ള വർഷങ്ങളിൽ 50 കുട്ടികളും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയിൽ അനുവദിച്ച ഇൗ 40 ബാച്ചുകളിലും ഇതുവരെ സർക്കാർ നിശ്ചയിച്ച മാനദണ്ഡപ്രകാരമുള്ള കുട്ടികളുണ്ടായിട്ടില്ല.
കഴിഞ്ഞ വർഷം ഒരു കുട്ടിപോലും പ്രവേശനം നേടാത്ത ബാച്ചുകളുമുണ്ട് ഇക്കൂട്ടത്തിൽ. 2014-15ൽ അനുവദിച്ച ബാച്ചുകളിൽ മതിയായ കുട്ടികളില്ലാത്തവ നിർത്തലാക്കി അത്രയും ബാച്ചുകൾ സീറ്റ് ക്ഷാമം നേരിടുന്ന മലബാറിൽ അനുവദിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ബാച്ച് അനുവദിക്കുന്നതിന് സർക്കാർ മുേന്നാട്ടുവെച്ച മാനദണ്ഡം പാലിക്കാൻ കഴിയാത്തതിനാൽ 40 ബാച്ചുകളിേലക്കും തസ്തിക സൃഷ്ടിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. കുട്ടികളില്ലാത്ത ബാച്ചുകളിൽ കൂടുതലും സയൻസ്, കോമേഴ്സ് വിഷയ കോംബിനേഷനിലുള്ളവയാണ്. കുട്ടികളില്ലാത്ത ബാച്ചുകൾ മാറ്റാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഇക്കാര്യത്തിൽ ഹയർ സെക്കൻഡറി വിഭാഗം അന്തിമ തീരുമാനമെടുത്തിട്ടില്ല.
ആദ്യഘട്ട അലോട്ട്മെൻറിനുമുമ്പ് ബാച്ചുകൾ മാറ്റില്ലെന്നാണ് സൂചന. ഇൗ വർഷത്തെ അപേക്ഷകരുടെ എണ്ണം കൂടി പരിഗണിച്ച് തീരുമാനമെടുക്കാമെന്ന നിലപാടാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്. കുട്ടികളില്ലാത്ത 53 ബാച്ചുകളിൽ 24 എണ്ണവും പത്തനംതിട്ടയിലാണ്. ഇതിൽ 18 എണ്ണം 2014, '15 വർഷങ്ങളിൽ അനുവദിച്ചവയാണ്. എട്ട് ബാച്ചുകൾ ഇടുക്കി ജില്ലയിലുമാണ്. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലും മതിയായ കുട്ടികളില്ലാത്ത ബാച്ചുകളുണ്ട്.
കുട്ടികളില്ലാത്ത 53 ബാച്ചുകളിൽ 26 എണ്ണം സയൻസിലും 23 എണ്ണം കോമേഴ്സിലും നാലെണ്ണം ഹ്യുമാനിറ്റീസിലുമാണ്. ഇതിൽ 2014, '15 വർഷങ്ങളിൽ അനുവദിക്കുകയും നിശ്ചയിച്ച മാനദണ്ഡ പ്രകാരം കുട്ടികളില്ലാത്തതുമായ 40 ബാച്ചുകളിൽ 19 എണ്ണം വീതം സയൻസിലും രണ്ടെണ്ണം ഹ്യുമാനിറ്റീസിലുമാണ്.
പൊതുപരീക്ഷക്ക് മുമ്പ് മോഡൽ പരീക്ഷ നടത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്ലസ് വൺ പരീക്ഷ നടത്തിപ്പിൽ അനിശ്ചിതത്വം. സെപ്റ്റംബർ ആറിന് പ്ലസ് വൺ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് പരീക്ഷക്ക് മുമ്പ് മോഡൽപരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞത്.
മോഡൽ പരീക്ഷ നടത്തുകയാണെങ്കിൽ സെപ്റ്റംബർ ആറിന് പ്ലസ് വൺ പരീക്ഷ തുടങ്ങാൻ കഴിയില്ല. അങ്ങനെയെങ്കിൽ നിശ്ചയിച്ച തീയതിയിൽ നിന്ന് പ്ലസ് വൺ പരീക്ഷ മാറ്റിവെക്കേണ്ടിവരും. മോഡൽ പരീക്ഷ നടത്താൻ ചോദ്യപേപ്പർ തയാറാക്കി അച്ചടിക്കുകയും പരീക്ഷാ സമയക്രമം തീരുമാനിക്കുകയും ചെയ്യുന്നതടക്കമുള്ള മുന്നൊരുക്കങ്ങൾ വേണം. ഇതിന് ആഴ്ചകൾ വേണ്ടിവരും.
പ്ലസ് വൺ പരീക്ഷക്ക് തയാറെടുക്കാൻ വേണ്ടി വിദ്യാർഥികളുടെ പ്ലസ് ടു ഡിജിറ്റൽ ക്ലാസുകൾ ജൂലൈ അവസാനത്തോടെ നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്. പ്ലസ് വൺ പ്രവേശനം നേടിയ ശേഷം ഒരുദിവസം പോലും സ്കൂളിൽ പോകാതെ നേരിട്ട് പ്ലസ് വൺ പരീക്ഷ എഴുതുന്നതിൽ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ആശങ്കയുണ്ട്. ഇതിനെ തുടർന്നാണ് പ്ലസ് വൺ പരീക്ഷക്ക് മുമ്പ് മോഡൽ പരീക്ഷ നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
പ്ലസ് വൺ പരീക്ഷ വൈകിയാൽ വിദ്യാർഥികളുടെ പ്ലസ് ടു അധ്യയന ദിനങ്ങളും നഷ്ടപ്പെടും. ഇത് അടുത്ത മാർച്ചിൽ പ്ലസ് ടു പരീക്ഷ നടത്തുന്നതിനും തടസ്സമാകും. മോഡൽ പരീക്ഷ, പ്ലസ് വൺ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും അധ്യയനദിനങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കുമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.