പട്ടികജാതി ഗോത്രകമീഷനിൽ തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കുന്നത് 5320 കേസുകൾ

കോഴിക്കോട് : പട്ടികജാതി ഗോത്രകമീഷനിൽ തീർപ്പ് കാൽപ്പിക്കാതെ കെട്ടിക്കടക്കുന്നത് 5320 കേസുകളെന്ന് ഓഡിറ്റ് റിപ്പോർട്ട്. കേസുകൾ സമയബന്ധിതമായി തീർപ്പാക്കാത്തതിനാൽ പട്ടികജാതി -വർഗ ജനവിഭാഗത്തിന് സമയോചിതമായ നീതി നിഷേധിക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2022 മാർച്ച് 31 വരെയുള്ള കേസുകളാണ് പരിശോധന നടത്തിയത്. 2022 മാർച്ച് 31 വരെ തീർപ്പ് കൽപ്പിക്കാനുള്ള കേസുകളാണ് 5293 എണ്ണം.

കണക്കുകൾ പ്രകാരം 2022-23 ൽ 2312 കേസുകളാണ് രജിസ്റ്റർ ചെയതത്. അങ്ങനെ തീർപ്പുകൽപ്പിക്കാനുള്ള ആകെ കേസുകൾ 7605 ആയി. 2022-23 കാലയളവിൽ പുനപരിശോധിക്കപ്പെട്ട കേസുകളുടെ എണ്ണം 2285 ആണ്. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ ഓഡിറ്റിങ്ങിന് വിധേയമാക്കിയ കേസുകളുടെ എണ്ണം 2312 ആണ്.2022-23 കാലയളവിലെ അതിക്രമങ്ങൾ, ഭൂമി തട്ടിപ്പുകൾ, സേവന വിഷയങ്ങൾ, പൊതുവായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് കമീഷൻ കേസുകൾ രജിസ്റ്റർ ചെയ്തത്.

ഏറ്റവുമധികം കേസുകൾ തീർപ്പുകൽപ്പിക്കാനുള്ളത് തിരിവനന്തപുരത്താണ്. 1469 എണ്ണം. ഏറ്റവും കുറവ് വയനാട്ടിലുമാണ്. 95 കേസുകളാണ് വയനാട്ടിലുള്ളത്. 5320 കേസുകളിൽ 3008 എണ്ണം മുൻ വർഷങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. ഓപ്പണിങ് ബാലൻസും ക്ലോസിങ് ബാലൻസും ഉള്ള രജിസ്റ്ററുകൾ പരിപാലിക്കാത്തതിനാൽ വർഷാടിസ്ഥാനത്തിലുള്ള ബ്രേക്കപ്പുകൾ നൽകാൻ കമീഷന് കഴിഞ്ഞില്ല. വിവിധ ജില്ലകളിലെ കേസുകൾ

 

കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, പേഴ്സണൽ രജിസ്റ്ററുകളിൽ മുൻ കേസുകൾ കൈകാര്യം ചെയ്യാനും അത് ശരിയായി പരിപാലിക്കാനും എല്ലാ അസിസ്റ്റൻറുമാർക്കും/ക്ലാർക്കുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് കമീഷൻ ഓഫിസ് മറുപടി നൽകി.

2020 മുതൽ 2022 വരെയുള്ള കാലയളവിൽ കോവിഡ് കാലഘട്ടത്തിൽ തീർപ്പാക്കാൻ കഴിഞ്ഞില്ലെന്ന് മറുപടി നൽകി. ഓഫീസിന് പതിവുപോലെ ഹിയറിങ്ങുകളും അദാലത്തുകളും നടത്താൻ കഴിഞ്ഞില്ല. ഇതോടെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വർധിച്ചു. മാത്രമല്ല, 2022-23 കാലയളവിൽ അദാലത്ത് നടത്തുന്നതിന് ഫണ്ടിന്റെ കുറവും ഉണ്ടായി.

ചില ജില്ലകളിൽ നിവേദനങ്ങൾ കൈകാര്യം ചെയ്യാൻ ജീവനക്കാരുടെ ക്ഷാമം നേരിടുന്നു. കൂടുതൽ അദാലത്തുകളും ഹിയറിങ്ങുകളും നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കമീഷൻ മറുപടി നൽകി.

Tags:    
News Summary - 5320 cases are pending in Scheduled Tribes Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.