തിരുവനന്തപുരം: ഇടതുസർക്കാർ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാക്കി വേഗത്തില്‍ പൂര്‍ത്തിയാക്കും. പ്രകടനപത്രികയില്‍ ഉള്‍പ്പെടാത്ത നൂറുകണക്കിന് പദ്ധതികളും പരിപാടികളും നടപ്പാക്കിെയന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഓണക്കാലത്ത് പ്രഖ്യാപിച്ച നൂറുദിന പരിപാടി വലിയ മുന്നേറ്റം സൃഷ്ടിച്ചു. ഇത് സംസ്ഥാന സമ്പദ്ഘടനയുടെ വീണ്ടെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട്. വരുമാന വളര്‍ച്ചയിലെ ഇടിവ് ദേശീയ ശരാശരിയെക്കാള്‍ താഴ്ന്നു. കുതിച്ചുകയറ്റം കൂടി ലക്ഷ്യമിട്ടാണ് രണ്ടാം 100 ദിന പരിപാടി.
ഒന്നാം 100 ദിന പരിപാടിയില്‍ 122 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 100 ദിന പരിപാടിയില്‍ ആദ്യം പ്രഖ്യാപിക്കാത്ത പദ്ധതികളും പിന്നീട് വകുപ്പുകള്‍ ഉള്‍പ്പെടുത്തി. കോവിഡ് പ്രതിസന്ധിയും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും കാരണം പദ്ധതികളാകെ നിലച്ചുപോകുമായിരുന്നു. അത്തരം തടസ്സങ്ങളൊന്നും നൂറുദിന പരിപാടിയുടെ വിജയത്തെ ബാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗെയിൽ അഞ്ചിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈനിെൻറ കൊച്ചി-മംഗലാപുരം റീച്ച് ജനുവരി അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഇക്കാര്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒാൺലൈൻ വഴിയാകും പ്രധാനമന്ത്രി പെങ്കടുക്കുക. നടക്കില്ലെന്ന് കരുതിയ പദ്ധതിയാണ് പൂർത്തിയാക്കുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് സന്തോഷകരമാണ്. കൊച്ചി-പാലക്കാട് റീച്ച് ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കെ.എം.എം.എല്ലിൽ 235 തസ്തിക
തിരുവനന്തപുരം: കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡില്‍ മിനറല്‍ സെപ്പറേഷന്‍ യൂനിറ്റിലേക്ക് 235 തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിയമസഭ സമ്മേളനത്തിലേക്കുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിെൻറ കരടും മന്ത്രിസഭ അംഗീകരിച്ചു.
•ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെൻറ് കോര്‍പറേഷനിലെ അംഗീകൃത തസ്തികകളിെല ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കും.
•2018 ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച, രജിസ്റ്റർ ചെയ്ത അലങ്കാര മത്സ്യകൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 7.9 ലക്ഷം രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.