തിരുവനന്തപുരം: മതിയായ വിദ്യാർഥികളില്ലാത്ത 63 ഹയർ സെക്കൻഡറി ബാച്ചുകളിലേക്ക് ഇൗ അധ്യയന വർഷം കൂടി വിദ്യാർഥി പ്രവേശനത്തിന് അനുമതി. ഒരു ബാച്ചിൽ 40 വിദ്യാർഥികളെങ്കിലുമില്ലെങ്കിൽ സ്ഥിരം അധ്യാപകരെ നിയമിക്കാൻ പാടില്ലെന്ന വ്യവസ്ഥയിലാണ് വിദ്യാർഥി പ്രവേശനത്തിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
2014ൽ അനുവദിച്ച പുതിയ ഹയർ സെക്കൻഡറികളിലും ബാച്ചുകളിലും മതിയായ കുട്ടികൾ ഇല്ലാത്തവയാണ് ഇൗ ബാച്ചുകൾ. 2014-15 വർഷത്തിൽ ചുരുങ്ങിയത് 40 കുട്ടികളും 2015-16 വർഷത്തിൽ 50 കുട്ടികളും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയിലാണ് പുതിയ ഹയർ സെക്കൻഡറികളും ബാച്ചുകളും അനുവദിച്ചിരുന്നത്.
വ്യവസ്ഥ പ്രകാരം കുട്ടികളില്ലാത്ത 63 ബാച്ചുകളുടെ പ്രവർത്തനാനുമതി ഇൗ അധ്യയന വർഷം മുതൽ നിഷേധിക്കേണ്ടതായിരുന്നു. വ്യവസ്ഥയിൽ താൽക്കാലിക ഇളവ് നൽകിയാണ് ഒരു വർഷത്തേക്ക് കൂടി 63 ബാച്ചുകളിൽ വിദ്യാർഥി പ്രവേശനത്തിന് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.