കൊച്ചി: 2016ല്‍ സംസ്ഥാനത്ത് 662 കുട്ടികളെ കാണാതായെന്ന് ദേശീയ വനിത, ശിശുക്ഷേമ മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട്. മന്ത്രാലയത്തിനുകീഴിലെ വെബ്സൈറ്റിലാണ് ഈ വിവരമുള്ളത്. കാണാതായവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. 2016ല്‍ 340 കുട്ടികളെ പൊലീസ് കണ്ടത്തെി മാതാപിതാക്കളെ ഏല്‍പിച്ചു. 2017 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്തുനിന്ന് 15 കുട്ടികളെ കാണാതായിട്ടുണ്ട്. നാലുമുതല്‍ 18വയസ്സുവരെയുള്ളവര്‍ ഈ പട്ടികയിലുണ്ട്. ഇതില്‍ എട്ടുപേര്‍ പെണ്‍കുട്ടികളാണ്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മൊത്തം 30 കുട്ടികളെ കാണാതായെങ്കിലും 15പേരെ കണ്ടത്തെിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസത്തിനിടെ കാണാതായ എട്ട് പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ 18 വയസ്സ് തികഞ്ഞവരാണ്. വേങ്ങരയില്‍നിന്ന് മൂന്ന് കുട്ടികളെ മാതാവിനൊപ്പം കാണാതായിരുന്നു. ഈ കുട്ടികളുടെ ചിത്രങ്ങളും വിവരങ്ങളും കാണാതായവരുടെ പട്ടികയിലാണ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍, ഭര്‍ത്താവുമായി പിണങ്ങി കുട്ടികളുമായി നാടുവിട്ട യുവതിയെയും കുട്ടികളെയും പിന്നീട് പൊലീസ് കണ്ടത്തെിയിരുന്നു. വെബ്സൈറ്റില്‍ കാണാതായ കുട്ടികളെ സംബന്ധിച്ച് പൂര്‍ണവിവരമില്ല. മിക്ക പ്രൊഫൈലുകളിലും മാതാപിതാക്കളുടെ പൂര്‍ണവിവരങ്ങളോ വിലാസമോ കാണിക്കുന്നില്ല.
മലപ്പുറം, തിരുവനന്തപുരം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍നിന്നാണ് കുട്ടികളെ കാണാതായത്. കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രണ്ട് കുട്ടികളെ കാണാതായിട്ടുണ്ട്. കാണാതാകുന്ന ആണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരെ കണ്ടത്തെുമ്പോഴും പെണ്‍കുട്ടികളെ കണ്ടത്തൊനാകുന്നില്ല എന്നതാണ് അവസ്ഥ. കുട്ടികളെ കാണാതാകുന്ന കേസുകള്‍ അന്വേഷിക്കേണ്ട ചുമതല പൊലീസിനാണ്. കേരളത്തില്‍ കുട്ടികളെ കാണാതാകുന്ന കേസുകള്‍ കുറയുകയാണെന്നാണ് ചൈല്‍ഡ്ലൈന്‍ എറണാകുളം ജില്ല ഡയറക്ടര്‍ ഫോ. ടോമി പറയുന്നത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ കഴിഞ്ഞവര്‍ഷം 2918 കുട്ടികളെയും തമിഴ്നാട്ടില്‍ 1873 കുട്ടികളെയുമാണ് കാണാതായത്. 30 ദിവസത്തിനിടെ തമിഴ്നാട്ടില്‍ 273 കുട്ടികളെ കാണാതായി.
മഹാരാഷ്ട്രയില്‍ 1529 കുട്ടികളെയും പശ്ചിമബംഗാളില്‍ 6563 കുട്ടികളെയും കാണാതായി. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 5563 കുട്ടികളെയാണ് 2016ല്‍ കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.