എസ്.പി സുജിത്ദാസ്, കേരള ഹൈകോടതി

എസ്.പി സുജിത്ദാസ് ഉൾപ്പെടെയുള്ളവർ പീ‍ഡിപ്പിച്ചെന്ന പരാതി: കേസെടുക്കാനുള്ള ഉത്തരവ് ഹൈകോടതി റദ്ദാക്കി

കൊച്ചി: പൊന്നാനിയിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ആരോപണ വിധേയനായ സർക്കിൾ ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ നൽകിയ ഹരജിയെ തുടർന്നാണ് സിംഗ്ൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. വീട്ടമ്മയുടെ പരാതി വീണ്ടും പരിശോധിച്ച് പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. എസ്.പി സുജിത്ദാസ് അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗ്ൾ ബെഞ്ച് നിർദേശിച്ചിരുന്നത്.

ഹൈകോടതി ഉത്തരവ് പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി എസ്.പി സുജിത്ദാസ്, ഡിവൈ.എസ്.പി വി.വി. ബെന്നി, സി.ഐ വിനോദ് അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിനെതിരെ വിനോദ് ഹൈകോടതിയിൽ ഹരജി നൽകി. സിംഗ്ൾ ബെഞ്ചിന് ഇത്തരം നിർദേശം നൽകാൻ അധികാരമില്ലെന്നും മജിസ്ട്രേറ്റിന്റെ മാത്രം തീരുമാന പ്രകാരമാകണം കേസെടുക്കേണ്ടതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാണിച്ചു. പരാതിക്കാരി കേസ് നൽകിയ സാഹചര്യം, മറ്റ് പരാതികൾ, മുൻകാല സംഭവങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് സിംഗ്ൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടും കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മ ഹൈകോടതി സിംഗ്ൾ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ വീട്ടമ്മയുടെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയെന്നും മൊഴിയിൽ നിറയെ പൊരുത്തക്കേടുകളാണെന്നുമാണ് സർക്കാർ സമർപ്പിച്ച റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷിക്കാനുള്ളതൊന്നും കണ്ടെത്തിയില്ല എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പൊലീസ് റിപ്പോർട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചെന്നും അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടെന്നു വച്ചതെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ സർക്കാർ വാദം തള്ളിയ സിംഗിൾ ബെഞ്ച്, പരാതി പരിശോധിച്ച് കേസെടുക്കാന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നൽകുകയായിരുന്നു.

സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ തന്നെ അന്ന് പൊന്നാനി സി.ഐ ആയിരുന്ന വിനോദ് ബലാത്സംഗം ചെയ്തെന്ന് വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. ഇക്കാര്യത്തിലുള്ള പരാതിയുമായി തിരൂർ ഡിവൈ.എസ്.പിയായിരുന്ന വി.വി.ബെന്നിയെ സമീപിച്ചപ്പോഴും ലൈംഗികമായി ഉപദ്രവിച്ചു. ഇക്കാര്യങ്ങളിൽ പരാതിപ്പെടാൻ എത്തിയപ്പോഴാണ് എസ്പിയായിരുന്ന സുജിത്‌ദാസ് ബലാത്സംഗം ചെയ്തതെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു.

Tags:    
News Summary - High Court Cancels its Order to take Case against Police Officials including SP Sujithdas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.