ഞായറാഴ്ച ഒപ്പോണന്റും കാതലും ഉൾപ്പെടെ 67 ചിത്രങ്ങൾ

തിരുവനന്തപുരം: മീലാദ് അലാമിയുടെ ഒപ്പോണന്റ്, റാഡു ജൂഡിന്റെ റൊമാനിയൻ ചിത്രം ഡു നോട്ട് എസ്‌പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ് എന്നിവ ഉൾപ്പടെ 67 ലോകക്കാഴ്ചകൾക്ക് ഞായറാഴ്ച രാജ്യാന്തര ചലച്ചിത്ര മേള വേദിയൊരുക്കും.

കൗതർ ബെൻ ഹനിയയുടെ ടുണീഷ്യൻ ചിത്രം ഫോർ ഡോട്ടേഴ്സ്, ഫിലിപ് ഗാൽവേസിന്റെ ചിലിയൻ ചിത്രം ദി സെറ്റ്ലേസ്, ഭൂട്ടാനിൽ നിന്നുള്ള ദി മോങ്ക് ആൻഡ് ദി ഗൺ, ഫ്രഞ്ച് ചിത്രം ബനേൽ ആൻഡ് അഡാമ, വിം വെൻഡേഴ്സിന്റെ ജാപ്പനീസ് ചിത്രം പെർഫെക്റ്റ് ഡെയ്സ്, അജ്മൽ അൽ റഷീദിന്റെ ഇൻഷാഅള്ളാഹ് എ ബോയ്, ഡെന്മാർക്കിൽ നിന്നുള്ള ദി പ്രോമിസ്ഡ്‌ ലാൻഡ്, റാഡു ജൂഡിന്റെ റൊമാനിയൻ ചിത്രം ഡു നോട്ട് എസ്‌പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ് എന്നീ ചിത്രങ്ങളും ഉറുഗ്വേയിൽ നിന്നുള്ള ഫാമിലി ആൽബം, സ്റ്റീഫൻ കോമൻഡരേവിന്റെ ബ്ലാഗാസ് ലെസൺസ്, മീലാദ് അലാമിയുടെ ഒപ്പോണന്റ് എന്നീ 11 ഓസ്കാർ എൻട്രി ചിത്രങ്ങളും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഫോറിൻ ബോഡിയും ദി കോൺട്രാക്റ്റ് എന്നീ ചിത്രങ്ങളും നാളെ പ്രദർശിപ്പിക്കും.

ഓസ്കാർ അവാർഡ് നേടിയ ജാപ്പനീസ് സംവിധായൻ റുസ്യുകെ ഹാമാഗുച്ചിയുടെ ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ്, ഉസ്‌ബെഖ് ചിത്രമായ സൺ‌ഡേ , ഫർഹാദ് ദെലാറാമിന്റെ ഇറാനിയൻ ചിത്രം അക്കിലിസ്, പ്രിസൺ ഇൻ ദി ആന്റെസ്, ഫാന്റസി ചിത്രം സെർമൺ ടു ദി ബേർഡ്‌സ് എന്നീ മത്സരചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.

അഞ്ച് മലയാള ചിത്രങ്ങളാണ് മൂന്നാം ദിവസം സ്‌ക്രീനിലെത്തുക. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ സ്വവർഗാനുരാഗികൾ സമൂഹത്തിൽ അനുഭവിക്കുന്ന യാതനകളും അവഗണനകളുമാണ് തുറന്ന് കാട്ടുന്നത്. ആനന്ദ് ഏകർഷി ഒരുക്കിയ ആട്ടം, കെ ജി ജോർജ് ചിത്രം യവനിക, എം ടി വാസുദേവൻ നായർ രചിച്ച് പി.എൻ മേനോൻ സംവിധാനം ചെയ്ത‌ ഓളവും തീരവും, ശാലിനി ഉഷാദേവി ഒരുക്കിയ എന്നെന്നും എന്നീ ചിത്രങ്ങളുടെ പ്രദർശനവും റിനോഷൻ സംവിധാനം ചെയ്ത ഫൈവ് ഫസ്റ്റ് ഡേറ്റ്സിന്റെ പുനർപ്രദർശനവും ഇന്നുണ്ടാകും.

Tags:    
News Summary - 67 pictures including Sunday Opponent and Kathal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.