അന്താരാഷ്ട്ര പുസ്തകോത്സവം: വിറ്റത്​ ഏഴുകോടിയുടെ പുസ്തകം

തിരുവനന്തപുരം: നിയസഭയിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഏഴു കോടിയിലധികം രൂപയുടെ പുസ്തകങ്ങള്‍ വിറ്റുപോയതായി പ്രാഥമിക കണക്ക്​. വന്‍കിട പ്രസാധകരോടൊപ്പം ചെറിയ പ്രസാധകര്‍ക്കും വലിയ തോതില്‍ വില്‍പന നടന്നതായി സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. എം.എൽ.എമാരുടെ സ്പെഷല്‍ ഡെവലപ്മെന്റ് ഫണ്ട് വഴി മൂന്നു ലക്ഷം രൂപ വീതം പുസ്തകം വാങ്ങാൻ അനുവദിച്ചിരുന്നു.

നിയമസഭയും യുനിസെഫും ചേര്‍ന്ന് നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കാൻ യുനിസെഫ്​ വഴി 4.5 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങി. സര്‍വ ശിക്ഷ അഭിയാന്റെ സ്കൂള്‍ ലൈബ്രറി ഗ്രാന്റ് മുഖേന 4.86 കോടി രൂപ വിനിയോഗിച്ച് സ്കൂളുകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും അവസരമൊരുക്കി. വിവിധ പൊതുമേഖല സ്ഥാപനങ്ങള്‍ സി.എസ്​.ആർ ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപയുടെ പുസ്തക കൂപ്പണുകള്‍ വാങ്ങി.

ആകെ 88 പ്രസാധകര്‍ പങ്കെടുത്ത പുസ്തകോത്സവത്തിനായി 124 സ്റ്റാള്‍ സജ്ജീകരിച്ചിരുന്നു. ജനപങ്കാളിത്തംകൊണ്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പുസ്തകോത്സവത്തിലെ വിദ്യാർഥി പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായിരുന്നു. ലക്ഷത്തിലധികം വിദ്യാർഥികള്‍ സന്ദര്‍ശിച്ചതായാണ്​ കണക്ക്​. 

Tags:    
News Summary - 7 crore books sold Kerala Legislature International Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.