ഒക്​ടോബറിൽ 742 കോ​വി​ഡ് മ​ര​ണം; ഇ​തു​വ​രെ​യു​ണ്ടാ​യ മ​ര​ണ​ങ്ങ​ളി​ൽ പ​കു​തി​

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ര​ണ​സം​ഖ്യ​യും ഉ​യ​രു​ന്നു. ശ​നി​യാ​ഴ്ച​വ​രെ 1484 കോ​വി​ഡ് മ​ര​ണ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, ക​ണ​ക്കി​ൽ​പെ​ടാ​തെ നി​ര​വ​ധി കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​റ്റ് രോ​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​ത് കോ​വി​ഡ് ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്താ​റി​ല്ല. അ​തു​കൂ​ടി കൂ​ട്ടി​യാ​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം കോ​വി​ഡ് മ​ര​ണം സം​സ്ഥാ​ന​ത്തു​ണ്ടാ​യി. ഒാ​രോ​ദി​വ​സ​വും 20-30 പേ​രാ​ണ് കോ​വി​ഡ് മൂ​ലം കേ​ര​ള​ത്തി​ൽ മ​രി​ക്കു​ന്ന​ത്.

ഒ​ക്​​ടോ​ബ​റി​ലാ​ണ്​ കോ​വി​ഡ്​ അ​തി​വ്യാ​പ​ന​വും മ​ര​ണ​ങ്ങ​ളും കൂ​ടു​ത​ൽ സം​ഭ​വി​ച്ച​ത്. ഒ​രു​മാ​സ​ത്തി​ൽ 742 കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളു​ണ്ടാ​യി. ഇ​തു​വ​രെ​യു​ണ്ടാ​യ മ​ര​ണ​ങ്ങ​ളി​ൽ പ​കു​തി​യും ഒ​ക്​​ടോ​ബ​റി​ലാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 2,36,999 പേ​ർ​ക്ക്​ ക​ഴി​ഞ്ഞ​മാ​സം രോ​ഗം ബാ​ധി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ര​ണ​നി​ര​ക്കും രോ​ഗ​വ്യാ​പ​ന​വും ഉ​യ​രു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​മേ​ഹ​മോ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​മോ ഉ​ള്ള​വ​രാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ ഹൃ​ദ്രോ​ഗി​ക​ൾ, വൃ​ക്ക​രോ​ഗി​ക​ൾ, ശ്വാ​സ​കോ​ശ പ്ര​ശ്‌​ന​മു​ള്ള​വ​ർ, അ​ർ​ബു​ദ​ബാ​ധി​ത​ർ എ​ന്നി​വ​രും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​രി​ച്ച​വ​രി​ൽ 24 ശ​ത​മാ​നം അ​താ​യ​ത് 61 മ​ര​ണം റി​വേ​ഴ്‌​സ് ക്വാ​റ​ൻ​റീ​ൻ പ​രാ​ജ​യം മൂ​ല​മാ​ണ്. അ​തി​നാ​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ റി​വേ​ഴ്‌​സ് ക്വാ​റ​ൻ​റീ​ൻ ക​ർ​ശ​ന​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

പൊ​തു​യി​ട​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ടം വ​ർ​ധി​ക്കു​ന്ന​തി​നാ​ലാ​ണ് ചെ​റു​പ്പ​ക്കാ​ർ രോ​ഗി​ക​ളാ​കു​ന്ന​ത്. ഇ​വ​ർ മ​റ്റു​ള്ള​വ​രി​ലേ​ക്ക് അ​തി​വേ​ഗം രോ​ഗം​പ​ട​ർ​ത്തു​ക​യാ​ണ്. പ​രി​ശോ​ധ​ന കു​റ​യു​ന്ന​തും അ​തി​വ്യാ​പ​ന​ത്തി​നു വ​ഴി​തു​റ​ന്നി​ട്ടു​ണ്ട്.

ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി മു​ൻ​ആ​ഴ്ച​യി​ൽ 6.3 ശ​ത​മാ​ന​മാ​യി​രു​ന്നു രാ​ജ്യ​ശ​രാ​ശ​രി. ഇ​ത് ആ​റു ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​പ്പോ​ൾ കേ​ര​ള​ത്തി​ൽ 13.3 ശ​ത​മാ​ന​മാ​ണ് ശ​നി​യാ​ഴ്ച​ത്തെ നി​ര​ക്ക്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ൽ 16 ശ​ത​മാ​നം​വ​രെ ആ​യി​രു​ന്നു ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.