സപ്ലൈകോയുടെ ആട്ടയിൽ ചത്ത പല്ലി..!

വള്ളികുന്നം: സപ്ലൈകോയിൽ നിന്നും വാങ്ങിയ ആട്ടയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. വള്ളികുന്നം കടവുങ്കൽ അനുഗ്രഹയിൽ ഗോപകുമാറിന്റെ വീട്ടിൽ വാങ്ങിയ ആട്ടയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് കാമ്പിശേരി ജങ്ഷനിലെ ശബരി ചക്കി ഫ്രഷിന്റെ ഒരു കിലോ തൂക്കം വരുന്ന ആട്ട വാങ്ങിയത്.

പാക്കറ്റ് പൊട്ടിച്ച് പാത്രത്തിലിട്ടപ്പോഴാണ് പല്ലിയെ കണ്ടത്. 2024 മെയ് മാസത്തിൽ പാക്ക് ചെയ്ത ആട്ടക്ക് 2024- ഓഗസ്റ്റ് മാസം വരെ കാലാവധിയുണ്ട്. വിഷയത്തിൽ അധികൃതർക്ക് പരാതി നൽകുമെന്ന് വീട്ടുകാർ പറഞ്ഞു. 

Tags:    
News Summary - Dead lizard on Wheat Flour bought from Supplyco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.