വാക്സിൻ ചലഞ്ചിലൂടെ ലഭിച്ചത് 817 കോടി; വാക്സിന് ഇതുവരെ നൽകിയത് 29 കോടി

തി​രു​വ​ന​ന്ത​പു​രം: വാ​ക്സി​നേ​ഷ​ൻ ച​ല​ഞ്ചിെൻറ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 817 കോ​ടി ല​ഭി​ച്ചെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. സം​സ്ഥാ​ന സ​ർ​ക്കാ​ർ വാ​ക്സി​ൻ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ നേ​രി​ട്ട് വാ​ക്സി​ൻ സം​ഭ​രി​ക്കു​ന്ന​തി​നാ​യി 29.29 കോ​ടി ചെ​ല​വ​ഴി​ച്ചു.

നി​യ​മ​സ​ഭ​യി​ൽ കെ.​ജെ. മാ​ക്‌​സി എം.​എ​ൽ.​എ​ക്ക് ന​ൽ​കി​യ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ൂ​ലൈ 30 വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 817.50 കോ​ടി​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ല​ഭി​ച്ച​ത്. ആ​കെ 13,42,540 ഡോ​സ് വാ​ക്സി​നാ​ണ് സ​ര്‍ക്കാ​ര്‍ നേ​രി​ട്ട്​ സം​ഭ​രി​ച്ച​ത്. ഇ​തി​ല്‍ 8,84,290 ഡോ​സിെൻറ വി​ല​യാ​ണ് ഇ​തു​വ​രെ ന​ല്‍കി​യ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളാ​യ പി.​പി.​ഇ കി​റ്റു​ക​ൾ, ടെ​സ്​​റ്റ്​ കി​റ്റു​ക​ൾ, വാ​ക്സി​ൻ എ​ന്നി​വ സം​ഭ​രി​ക്കു​ന്ന​തി​നാ​യി 318.27 കോ​ടി വി​നി​യോ​ഗി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

വാക്‌സിനേഷന്‍ യജ്​ഞം  ഒരാഴ്ച നൽകിയത്​ 24 ലക്ഷത്തിലധികം പേര്‍ക്ക് ; ഇ​ന്ന​ലെ ന​ല്‍കി​യ​ത് 3.25 ല​ക്ഷം പേ​ര്‍ക്ക്

തി​രു​വ​ന​ന്ത​പു​രം: ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന്​ ആ​രം​ഭി​ച്ച വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്​​ഞ​ത്തി​ലൂ​ടെ ഞാ​യ​റാ​ഴ്ച വ​രെ 24,16,706 പേ​ർ​ക്ക്​ വാ​ക്‌​സി​ന്‍ ന​ല്‍കി. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ വാ​ക്‌​സി​​ൻ ക്ഷാ​മം കാ​ര​ണം എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​യ​തോ​ടെ എ​ണ്ണം വ​ര്‍ധി​ച്ചു. തി​ങ്ക​ള്‍ 2,54,409, ചൊ​വ്വ 99,528, ബു​ധ​ന്‍ 2,42,422, വ്യാ​ഴം 4,08,632, വെ​ള്ളി 5,60,515, ശ​നി 5,26,246 എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്​​ച 3,24,954 പേ​ര്‍ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. അ​തി​ല്‍ 2,95,294 പേ​ര്‍ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 29,660 പേ​ര്‍ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നും ന​ല്‍കി​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്​ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തി​ന് ഞാ​യ​റാ​ഴ്​​ച അ​ഞ്ചു​ല​ക്ഷം ഡോ​സ് കോ​വീ​ഷീ​ല്‍ഡ് വാ​ക്‌​സി​ന്‍ കൂ​ടി എ​റ​ണാ​കു​ള​ത്ത് രാ​ത്രി​യോ​ടെ ല​ഭ്യ​മാ​യി. ഇ​ത് മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു.

1220 സ​ര്‍ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളും 189 സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍പ്പെ​ടെ 1409 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍ത്ത് ആ​കെ 2,42,66,857 പേ​ര്‍ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. അ​തി​ല്‍ 1,75,79,206 പേ​ര്‍ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 66,87,651 പേ​ര്‍ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍കി​യ​ത്.

Tags:    
News Summary - 817 crore received through vaccine challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.