സന്നിധാനം: ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായവർക്ക് ജാമ്യം. പ്രതിഷേധ നാമജപം നടത്തിയതിന് അറസ്റ്റിലായ 82 പേർക്കാണ് ജാമ്യം അനുവദിച്ചത്. സ്റ്റേഷൻ ജാമ്യം നൽകിയാണ് ഇവരെ വിട്ടയച്ചത്. അന്യായമായി സംഘം ചേരൽ എന്ന വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.
വാവരുനടയ്ക്ക് മുന്നിൽ തീർഥാടകർ കടക്കാതെ പൊലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു ഇന്നലെ രാത്രി 10ന് ശേഷം നാമജപം തുടങ്ങിയത്. രണ്ട് സംഘമായി തിരിഞ്ഞായിരുന്നു നാമജപ പ്രതിഷേധം. ബി.ജെ.പി കോട്ടയം ജില്ലാ ട്രഷറർ ഉൾപ്പടെയുള്ളവർ പ്രതിഷേധത്തിൽ പെങ്കടുത്തിരുന്നു. ആദ്യം ഇക്കാര്യത്തിൽ പൊലീസ് നടപടിക്ക് മുതിർന്നിരുന്നില്ല. പിന്നീട് പ്രതിഷേധത്തിെൻറ സ്വഭാവം മാറിയതോടെ പൊലീസ് ഇടപെടുകയായിരുന്നു.
നേരത്തെയും സന്നിധാനത്ത് നാമജപ പ്രതിഷേധം ഉണ്ടായിരുന്നു. വലിയ നടപന്തലിൽ പ്രതിഷേധിച്ച 69 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.