മൂലമറ്റം: തുടർച്ചയായി മഴ ലഭിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ കഴിഞ്ഞവർഷത്തെക്കാൾ അധികജലം. 84 ശതമാനം ജലമാണ് ഞായറാഴ്ച അവശേഷിക്കുന്നത്. ഇതിൽ കഴിഞ്ഞവർഷത്തെക്കാൾ 366.267 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും.
കഴിഞ്ഞവർഷത്തെക്കാൾ നീരൊഴുക്ക് ലഭിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. 317.695 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഡാമുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് വൈദ്യുതി വകുപ്പ് ക രുതിയിരുന്നത്. എന്നാൽ, 741.695 ദശലക്ഷം യൂനിറ്റിനുള്ള ജലം ഒഴുകിയെത്തി. വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ അവശേഷിക്കുന്ന ജലം ഉപയോഗിച്ച് 3495.04 ദശലക്ഷം വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. വരുംമാസങ്ങളിൽ വേനൽ കടുത്താലും മഴ ലഭിക്കാത്ത സാഹചര്യം ഉണ്ടായാലും വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയില്ല.
തുടർച്ചയായി മഴ ലഭിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ട്. വേനലിൽ പ്രതിദിന ഉപയോഗം 90 ദശലക്ഷം കടന്നെങ്കിലും നിലവിൽ ശരാശരി 70 ദശലക്ഷത്തിൽ താഴെ മാത്രമേ വൈദ്യുതി ഉപയോഗമുള്ളൂ. ഞായറാഴ്ച സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപയോഗം 71.51 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 26.21 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയപ്പോൾ 45.30 ദശലക്ഷം വൈദ്യുതി സംസ്ഥാനത്ത് ഉൽപാദിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമായ ഇടുക്കിയിൽ ഞായറാഴ്ച 17.283 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.