തിരുവനന്തപുരം : സർവ്വകാല റെക്കോഡിൽ കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം. ഡിസംബർ 23 ന് പ്രതിദിന വരുമാനം 9.22 കോടി രൂപയായി. 2023 ഡിസംബര്‍ മാസം 23 ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് മറികടന്നത്.
ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരം ശബരിമല സ്പെഷ്യൽ സർവീസിനൊപ്പം മറ്റ് സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തിയിരുന്നു. അതിനൊാപ്പം കൃത്യമായ പ്ലാനിംഗ് നടത്തിയും കടുത്ത നഷ്ടത്തിലുള്ള ട്രിപ്പുകള്‍ ഒഴിവാക്കിയുമാണ് ചെലവ് ചുരുക്കി നേട്ടം ഉണ്ടാക്കിയത്. ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും ആകെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ലക്ഷത്തോളം രൂപ അധികം ഉണ്ടാക്കാനായതും നേട്ടത്തിന്റെ തിളക്കം കൂട്ടിയിട്ടുണ്ട്.
മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി കൃത്യമായ പ്ലാനിംഗോടുകൂടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അഡീഷണല്‍ സര്‍വീസുകളും വീക്കെന്‍ഡ് സര്‍വീസുകളും യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായി. കെ.എസ്.ആര്‍.ടി.സിക്ക് മികച്ച വരുമാനം നേടുന്നതിന് സഹായകരമായി. കൂടാതെ പുതുതായി ആരംഭിച്ച തിരുവനന്തപുരം - കോഴിക്കോട് - കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും വരുമാന വര്‍ധനയ്ക്ക് കാരണമായി.
രാപകല്‍ വ്യത്യാസം ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും സൂപ്പര്‍വൈര്‍മാരെയും ഓഫീസര്‍മാരെയും ഗതാഗത വകുപ്പ് മന്ത്രിയും സി.എം.ഡിയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.