ജനറല്‍ ആശുപത്രിയില്‍ 96 പേര്‍ ആരോരുമില്ലാതെ പുനരധിവാസം കാത്ത് ജീവിക്കുന്നവര്‍

തിരുവനന്തപുരം: മന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഒന്ന്, ഒമ്പത് വാര്‍ഡുകള്‍, ഐ.സി.യുകള്‍, സ്‌ട്രോക്ക് യൂനിറ്റ് എന്നിവ സന്ദര്‍ശിച്ചു.



ചികിത്സിച്ച് ഭേദമായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ 96 പേരാണ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. പത്തനംതിട്ട കുമ്പനാട് ഗില്‍ഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാന്‍ തയാറായി. ബാക്കിയുള്ളവര്‍ പുനരധിവാസം കാത്ത് കഴിയുകയാണ്.

രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും മന്ത്രി അശയവിനിമയം നടത്തി.

Tags:    
News Summary - 96 people are living without anyone in the general hospital waiting for rehabilitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.