ആയുഷ് മേഖലക്ക് 97.77 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുഷ് മേഖലയില്‍ 97.77 കോടി രൂപയുടെ വികസന പദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് മേഖലയില്‍ മൂന്നിരട്ടിയോളം വര്‍ധനയാണ് വരുത്തിയത്. പുതിയ പദ്ധതികളായി നിലവിലുള്ള 240 യൂനിറ്റുകള്‍ക്ക് പുറമെ പുതുതായി 280 ആയുഷ് ഡിസ്‌പെന്‍സറികളെ 'ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായി' ഉയര്‍ത്തും.

അട്ടപ്പാടിയില്‍ 15 കോടി രൂപ വിനിയോഗിച്ച് ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി സ്ഥാപിക്കും. കൊട്ടാരക്കരയില്‍ 10.5 കോടി രൂപയുടെയും അടൂരില്‍ 7.5 കോടി രൂപയുടെയും ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി നിർമിക്കും. രണ്ടു സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജും രണ്ട് ഹോമിയോപ്പതി സര്‍ക്കാര്‍ മെഡിക്കല്‍ കോളജും രോഗീ സൗഹൃദമാക്കാൻ 5.25 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. കുറഞ്ഞ ചെലവില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ ജില്ല ആയുഷ് ലബോറട്ടറി ആരംഭിക്കും.

അനീമിയ പരിഹരിക്കുന്നതിനുള്ള ആയുര്‍വേദ ആരോഗ്യ പദ്ധതിയായ അരുണിമ വനിത ശിശു വികസന വകുപ്പിന്റെ എല്ലാ ഐ.സി.ഡി.എസ് കേന്ദ്രങ്ങളിലും നടപ്പാക്കും. നാഷനല്‍ ആയുഷ് മിഷന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

Tags:    
News Summary - 97.77 crore for AYUSH sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.