തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി എട്ടു മുതൽ 12 വരെ ക്ലാ സുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയതിെൻറ തുടർച്ചയായി ഒന്നുമുതൽ ഏഴുവരെ ക്ലാ സുകളിലെ 9941 സ്കൂളുകളിൽ കിഫ്ബി ധനസഹായത്തോടെ ഹൈടെക് ലാബുകൾ സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഇതനുസരിച്ച് 55,086 ലാപ്ടോപ്പുകൾക്കും യു.എസ്.ബി സ്പീക്കറുകൾക്കും 23,170 പ്രൊജക്ടറുകൾക്കുമുള്ള സപ്ലൈ ഓർഡർ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാെൻറ അധ്യക്ഷതയിൽ ചേർന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
ദേശീയതലത്തിൽ മത്സരാധിഷ്ഠിത ടെണ്ടർവഴി ലാപ്ടോപ്പുകൾക്ക് നാല് ബ്രാൻഡുകളും പ്രൊജക്ടറുകൾക്ക് അഞ്ച് ബ്രാൻഡുകളുമാണ് ടെൻഡറിൽ പങ്കെടുത്തത്. ഇതിൽ ലാപ്ടോപ്പിനുള്ള ടെൻഡർ എയ്സർ ബ്രാൻഡ് േക്വാട്ട് ചെയ്ത കെൽട്രോണിന് 23,638 രൂപ അടിസ്ഥാന വിലയും 18 ശതമാനം ജി.എസ്.ടിയും എന്ന നിരക്കിലാണ് ലഭിച്ചത്. മൾട്ടിമീഡിയ പ്രൊജക്ടറിൽ ബെൻക്വ ബ്രാൻഡ് േക്വാട്ട് ചെയ്ത അഗ്മാടെല്ലിനാണ് 16,590 രൂപ അടിസ്ഥാന വിലയും 28 ശതമാനം ജി.എസ്.ടിയും എന്ന നിരക്കിൽ ടെൻഡർ ലഭിച്ചത്. സീബ്രോണിക്സ് ബ്രാൻഡ് േക്വാട്ട് ചെയ്ത കെൽട്രോണിന് ജി.എസ്.ടി ഉൾപ്പെടെ 378 രൂപ നിരക്കിലാണ് യു.എസ്.ബി സ്പീക്കർ െടൻഡർ ലഭിച്ചത്. ലാപ്ടോപ്പുകളിൽ ഇൻറലിെൻറ കോർ ഐ ത്രീ ഏഴാം തലമുറയിലുള്ളതും എ.എം.ഡിയുടെ റെയ്സൻ ത്രീ പ്രോസസറുകളുമാണ് ടെൻഡർ നേടിയത്.
292 കോടി രൂപയുടെ കിഫ്ബി അംഗീകരിച്ച ഹൈടെക് സ്കൂൾ പ്രോജക്ടിൽ 252.28 കോടി രൂപ ലാപ്ടോപ്, യു.എസ്.ബി സ്പീക്കർ, പ്രൊജക്ടറുകൾ എന്നിവക്കുള്ളതായിരുന്നു. എന്നാൽ, ടെൻഡർ നടപടിക്രമങ്ങൾക്കു ശേഷം നികുതിയുൾപ്പെടെ 204.9 കോടി രൂപക്കാണ് ടെൻഡർ ലഭിച്ചത്. കിഫ്ബി അംഗീകരിച്ച എസ്റ്റിമേറ്റിൽനിന്ന് 47.34 കോടി രൂപ കുറവിലാണ് ഉപകരണങ്ങൾ വാങ്ങുക.
കോംപ്രിഹെൻസിവ് വാറൻറി ഉള്ളതിനാൽ സ്കൂളുകൾക്ക് അഞ്ചുവർഷം മെയിൻറനൻസ് ഇനത്തിൽ ബാധ്യതയുണ്ടാവില്ല. പരാതി പരിഹരിക്കാനുള്ള കാൾസെൻറർ, വെബ്പോർട്ടൽ എന്നിവ കൈറ്റ് സജ്ജമാക്കും.
നിശ്ചിത സമയത്തിനകം സ്കൂളുകളിൽനിന്നുള്ള പരാതികൾ പരിഹരിച്ചില്ലെങ്കിൽ പ്രതിദിനം 100 രൂപ നിരക്കിൽ കമ്പനികൾ പിഴ നൽകണമെന്ന വ്യവസ്ഥയും കരാറിലുണ്ട്. എല്ലാ ഐ.സി.ടി ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. 9941 സ്കൂളുകളിലും ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.