തിരുവനന്തപുരം: ഗാന്ധി ദര്‍ശന്‍ സമിതിയും ഗാന്ധി ദര്‍ശന്‍ വേദിയും 2025 മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി കെ.പി.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ എന്നാണ് പുതിയ സംഘടനയുടെ പേര്.
മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കെ.പി.സി.സി രൂപം നല്‍കിയ സമിതി കണ്‍വീനര്‍ മുന്‍ എം.പി കെ.പി. ധനപാലന്റെ അധ്യക്ഷതയില്‍ എറണാകുളം ഡി.സി.സിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഗാന്ധി ദര്‍ശന്‍ വേദി ചെയര്‍മാന്‍ വി.സി. കബീര്‍, ഗാന്ധി ദര്‍ശന്‍ സമിതി ചെയര്‍മാന്‍ ഡോ. എം.സി. ദിലീപ്കുമാര്‍, ഖാദര്‍ മങ്ങാട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.