പെരിയ ഇരട്ടക്കൊല: നാൾവഴികൾ

  • 2019 ഫെ​ബ്രു​വ​രി 17: രാ​ത്രി 7.45ന് ​ക​ല്യോ​ട്ടെ പി.​വി. കൃ​ഷ്ണ​ന്റെ മ​ക​ൻ കൃ​പേ​ഷ് (19) എ​ന്ന കി​ച്ചു, പി.​കെ. സ​ത്യ​നാ​രാ​യ​ണ​ന്റെ മ​ക​ൻ ശ​ര​ത്‌​ലാ​ൽ എ​ന്ന ജോ​ഷി (23) എ​ന്നി​വ​രെ ക​ല്യോ​ട്ട് സ്കൂ​ൾ -ഏ​ച്ചി​ല​ടു​ക്കം റോ​ഡി​ൽ ഒ​രു സം​ഘ​മാ​ളു​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.
  • ഫെ​ബ്രു​വ​രി 18: സി.​പി.​എം പെ​രി​യ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ. ​പീ​താം​ബ​ര​ൻ, സു​ഹൃ​ത്തും സ​ഹാ​യി​യു​മാ​യ സി.​ജെ. സ​ജി (സ​ജി ജോ​ർ​ജ് -40) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി.
  • ഫെ​ബ്രു​വ​രി 19: പീ​താം​ബ​ര​നെ​യും സ​ജി ജോ​ർ​ജി​നെ​യും സി.​പി.​എം പു​റ​ത്താ​ക്കി.
  • ഫെ​ബ്രു​വ​രി 21: സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു വി​ടു​ന്നു. എ​സ്.​പി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.
  • മാ​ർ​ച്ച് 02: അ​ന്വേ​ഷ​ണ​ത്തി​ൽ സി.​പി.​എ​മ്മി​ന് തൃ​പ്തി​യി​ല്ല. അ​ന്വേ​ഷ​ണ ത​ല​വ​നാ​യ എ​സ്.​പി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ തി​രി​ച്ച​യ​ച്ചു.
  • മാ​ർ​ച്ച് 03: അ​ന്വേ​ഷ​ണ സം​ഘ​ത്തെ​ത്ത​ന്നെ മാ​റ്റി. ഡി​വൈ.​എ​സ്.​പി​ക്കും സി.​ഐ​മാ​ർ​ക്കും മാ​റ്റം.
  • ഏ​പ്രി​ൽ 01: അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൃ​പേ​ഷി​ന്റെ​യും ശ​ര​ത്‌ ലാ​ലി​ന്റെ​യും മാ​താ​പി​താ​ക്ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.
  • മേ​യ് 14: സി.​പി.​എം ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി​യും ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ. ​മ​ണി​ക​ണ്ഠ​ൻ, പെ​രി​യ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്യു​ന്നു.
  • മേ​യ് 20: ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്നു. ആ​കെ 14 പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​യി​രു​ന്നു കു​റ്റ​പ​ത്രം.
  • സെ​പ്റ്റം​ബ​ർ 30: ഹൈ​കോ​ട​തി സിം​ഗ്ൾ ബെ​ഞ്ച് പെ​രി​യ കേ​സ് സി.​ബി.​ഐ​ക്ക് വി​ടു​ന്നു.
  • ഒ​ക്ടോ​ബ​ർ 29: സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​പ്പീ​ൽ. പി​ന്നീ​ട് ഈ ​അ​പ്പീ​ൽ ത​ള്ളു​ന്നു.
  • സെ​പ്റ്റം​ബ​ർ 12: സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ർ​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. ത​ട​സ്സ​ഹ​ര​ജി​യു​മാ​യി കൃ​പേ​ഷി​ന്റെ​യും ശ​ര​ത് ലാ​ലി​ന്റെ​യും മാ​താ​പി​താ​ക്ക​ൾ രം​ഗ​ത്ത്.
  • ഡി​സം​ബ​ർ 01: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ സു​പ്രീം​കോ​ട​തി ത​ള്ളി. അ​ന്വേ​ഷ​ണം സി.​ബി.​ഐ ഏ​റ്റെ​ടു​ത്തു.
  • 2021 ഡി​സം​ബ​ർ 03: സി.​ബി.​ഐ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി.
  • 2023 ഫെ​ബ്രു​വ​രി 02: കൊ​ച്ചി സി.​ബി.​ഐ കോ​ട​തി​യി​ൽ കേ​സി​ന്റെ വി​ചാ​ര​ണ തു​ട​ങ്ങി.
  • 2024 ഡി​സം​ബ​ർ 28: കേ​സി​ൽ 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി വി​ധി. 10 പേ​രെ വെ​റു​തെ​വി​ട്ടു.
  • ശി​ക്ഷ ജ​നു​വ​രി മൂ​ന്നി​ന് വി​ധി​ക്കും. 
Tags:    
News Summary - Periya Twin Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.