അറസ്റ്റിലായ ജയകുമാർ, ആശ നായർ

120 ചാക്ക് പുകയില ഉൽപന്നങ്ങളുമായി 55കാരനും സ്ത്രീയും പിടിയിൽ

തിരുവല്ല: തിരുവല്ലയിൽ ഒരു കോടി രൂപക്ക് മുകളിൽ വില വരുന്ന 120 ചാക്ക് പുകയില ഉൽപന്നങ്ങളുമായി 55കാരനും സ്ത്രീയും ഡാൻസാഫ് സംഘത്തിന്‍റെ പിടിയിൽ. പായിപ്പാട് പി.സി കവലയിൽ പള്ളിക്കച്ചിറ വീട്ടിൽ ജയകുമാർ, ഒപ്പം താമസിച്ചിരുന്ന നാലു കോടി ആശ നിവാസിൽ ആശ നായർ എന്നിവരാണ് പിടിയിലാണ്.

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പുലർച്ചെ ആറരയോടെ ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും ചേർന്ന് മിന്നൽ പരിശോധന നടത്തുകയായിരുന്നു. വീട്ടിലെ രണ്ട് മുറികളിലായാണ് നിരോധിത പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ആശയുടെ പേരിലായിരുന്നു വീട് വാടകക്ക് എടുത്തിരുന്നത്.

തിരുവല്ലയിലെ പെരിങ്ങര മൂവിടത്ത് പടിയിൽ വാടകക്ക് വീടെടുത്ത് വ്യാജ വിദേശ മദ്യ നിർമാണം നടത്തിയ സംഭവത്തിൽ എട്ടു വർഷം മുമ്പ് ഇരുവരും പൊലീസിന്റെ പിടിയിലായിരുന്നു. പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും വലിയ നിരോധിത പുകയില ഉൽപന്ന വേട്ടയാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു.


Tags:    
News Summary - A 55-year-old man and woman were arrested with 120 bags of tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.