വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ കോളജ് വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: കൊടുവള്ളി മാനിപുരത്തിനടുത്ത് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ കോളജ് വിദ്യാർഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്‍റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്.

ഗുരുതര പരിക്കേറ്റ ഫാത്തിമ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു മരണം.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ മാനിപുരത്തിനടുത്ത് പൊയിൽ അങ്ങാടിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച ബൈക്ക് കാറിൽ തട്ടി ബസിന് മുമ്പിൽ വീഴുകയിരുന്നു. കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്. ഇരുവരും കോഴിക്കോട് കെ.എം.സി.റ്റി മെഡിക്കൽ കോളജിലെ ബിഫാം വിദ്യാർഥിനികളാണ്.

സക്കീനയാണ് ഫാത്തിമയുടെ മാതാവ്. മിൻഷാദ്, സിനാദ് എന്നിവർ സഹോദരങ്ങൾ.

Tags:    
News Summary - A college student was seriously injured in a accident and died in kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.