കൊച്ചിയിൽ എക്സൈസ് കായിക മേളയ്ക്കിടെ മൽസരാർഥി കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫിസർ ആർ.വേണുകുമാർ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 800 മീറ്റർ നടത്ത മൽസരത്തിനുശേഷം ഗ്രൗണ്ടിൽ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണുകുമാറിന്റെ മരണത്തെ തുടർന്ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടത്തിയിരുന്ന കായികമേള നിർത്തിവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.