ബോസ്റ്റണിൽ ഹംസധ്വനി നൃത്തവിദ്യാലയത്തിന്റെ ഉദ്ഘാടനം കൾചറൽ അസോസിയേഷൻ ഓഫ് മലയാളീസ് (സി.എ.എം) ബോസ്റ്റൺ സെക്രട്ടറി മനീഷ് ചെറിയാന്‍ നിര്‍വഹിക്കുന്നു

ബോസ്റ്റണിൽ മലയാളി കൂട്ടായ്മയിൽ നൃത്തവിദ്യാലയം തുടങ്ങി

ബോസ്റ്റൺ: ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കഥകളി എന്നിവയുടെ ശാസ്ത്രീയ പരിശീലനം ലക്ഷ്യംവെച്ച് യു.കെയിലെ ബോസ്റ്റണില്‍ ഹംസധ്വനി സ്കൂൾ ഓഫ് ഫൈന്‍ ആര്‍ട്സ് എന്ന പേരില്‍ പുതിയ നൃത്ത വിദ്യാലയം തുടങ്ങി. മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ കൾച്ചറൽ അസോസിയേഷൻ ഓഫ് മലയാളീസ് ബോസ്റ്റൺ ആണ്‌ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

ഭരതനാട്യത്തില്‍ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്ന ശ്വേതാ അശോകാണ് ക്ലാസുകൾ നയിക്കുന്നത്. നാല് വയസ്സ് മുതല്‍ ആര്‍ക്കും ക്ലാസുകളില്‍ ചേര്‍ന്ന് നൃത്ത പരിശീലനം നേടാം. ഫോൺ: +44 7471249654, +44 7780390006, +44 7787581308.


Tags:    
News Summary - A dance school was started in Boston by the Malayali community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.