കോട്ടയത്ത് ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: ഏറ്റുമാനൂരിൽ ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി-മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സെപ്റ്റംബർ 28നാണ് നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. നായയെ അന്നുതന്നെ പിടികൂടിയിരുന്നു. തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിൽ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസമാണ് ചത്തത്.

പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ കണ്ടെത്തിയത്. പിടികൂടിയ അന്നുതന്നെ നായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ, കടിയേറ്റവർക്കെല്ലാം പേവിഷബാധക്കെതിരായ കുത്തിവെപ്പെടുത്തിരുന്നു. നായക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരെയെല്ലാം കർശന നിരീക്ഷണത്തിലാക്കാനാണ് ആരോ​ഗ്യവകുപ്പിന്റെ തീരുമാനം. നായയുടെ ആക്രമണം ഉണ്ടായ ശേഷം ഏറ്റുമാനൂർ ന​ഗരസഭ പരിധിയിലെ തെരുവുനായകൾക്കടക്കം പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു.

Tags:    
News Summary - A dog that bit seven people in Kottayam has been diagnosed with rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.