കൊച്ചി: ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു. ഹോട്ടലും ലോഡ്ജും ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് കുന്നുംപുറത്ത് തീപിടിച്ചത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിച്ചയുടനെ കെട്ടിടത്തില്‍ നിന്നും ചാടിയ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. നാശനഷ്ടങ്ങൾ കണക്കാക്കപ്പെട്ടിട്ടില്ല.
യാത്രക്കാരനായ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ് തീപിടിത്തം ആദ്യം കണ്ടത്. തീപിടിത്തം കണ്ടയുടനെ കെട്ടിടത്തിലേക്കുളള വൈദ്യുതി ബന്ധം വിഛേദിക്കുകയും കെ.എസ്.സി.ബി ഓഫീസില്‍ വിവരമറിയിക്കുകയും ചെയ്തു. വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടതോടെയാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.