അപ്ഹോൾസ്ട്രി ഷോപ്പിൽ തീപിടിച്ച് സാധനങ്ങൾ കത്തിനശിച്ചു

തിരുവല്ല: തിരുവല്ലയിലെ പെരുംതുരുത്തിയിൽ അപ്ഹോൾസ്ട്രി ഷോപ്പിൽ തീപിടിച്ച് സാധനങ്ങൾ കത്തിനശിച്ചു. എം.സി റോഡരുകിൽ പെരുന്തുരുത്തിക്ക് സമീപത്തെ എസ്.എൻ. അപ്ഹോൾസ്ട്രി ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ 10നായിരുന്നു സംഭവം.

സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്ന കംപ്രസ്സർ, തയ്യൽ മെഷീൻ, ഉപകരണങ്ങൾ, ബ്ലൈൻഡ്‌സ്, തുണിത്തരങ്ങൾ, ഫർണീച്ചർ, മറ്റു സാമഗ്രികളെല്ലാം കത്തിനശിച്ചു. കടയിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു തീപിടിത്തം. തീ പുറത്തേക്ക് ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ ജെ.ജെ. ഫ്യുവൽസ് പമ്പിലെ ജീവനക്കാരും അഖിൽ ടിംബറിൽ ഉണ്ടായിരുന്നവരും ചേർന്ന് തീയണക്കാൻ പരിശ്രമിച്ചു.

ഇവർ പമ്പിലെ അഗ്നിശമനി പ്രയോഗിക്കുകയും ചെയ്തതിനാൽ പുറത്തേക്ക് തീ പടർന്നില്ല. ഈ സമയം തിരുവല്ലയിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. സാംബ്രാണി തിരിയിൽ നിന്ന് തീ പടർന്നു പിടിച്ചതാണെന്ന് സംശയിക്കുന്നു.

മുത്തൂർ പെരുന്തോട്ടത്തിൽ വിജയന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി പ്രാഥമികമായി കണക്കാക്കുന്നു.

Tags:    
News Summary - A fire broke out in the upholstery shop and the goods were burnt in thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.