കുളത്തൂപ്പുഴ: വന്യമൃഗസംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നുള്ള വനത്തില്‍ നിന്ന് ഉടുമ്പിനെ വേട്ടയാടിപ്പിടിച്ച് ഇറച്ചിയാക്കി വില്പന നടത്തിയ സംഘത്തെ വനപാലകര്‍ പിടികൂടി. ചിതറ മാങ്കോട് രാജേഷ് ഭവനില്‍ രാജു (49), ശ്രീജിത്ത് ഭവനില്‍ സുഭാഷ് (48), ഷിജു വിലാസത്തില്‍ ഷിജു (40), രാജുവിലാസത്തില്‍ രതീഷ് (39), പെരിങ്ങമ്മല സ്വദേശി സജിമോന്‍ (40), റെജി, രവി, കുഞ്ഞുമോന് എന്നിവരാണ് കഴിഞ്ഞദിവസം അഞ്ചല്‍ റേഞ്ച് വനപാലകരുടെ പിടിയിലായത്.
ഏതാനും ദിവസം മുമ്പാണ് അഞ്ചല്‍ വനമേഖലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട് ചൂലടി വനപ്രദേശത്തുനിന്ന് റെജി, രവി, കുഞ്ഞുമോന് എന്നിവര്‍ ചേര്‍ന്ന് ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി മറ്റുള്ളവര്‍ക്ക് നല്‍കിയത്. റേഞ്ച് ഓഫിസര്‍ ടി.എസ്. സജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉടുമ്പിനെ േവട്ടയാടിയ മൂവര്‍സംഘത്തെ പിടികൂടി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സംഘാംഗങ്ങളായ മറ്റു പ്രതികള്‍കൂടി പിടിയിലായത്. കഴിഞ്ഞ ദിവസം എട്ടുപ്രതികളെയും വനമേഖലയില്‍ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഉടുമ്പിന്റെ ഇറച്ചിയും തോലും മറ്റ് അവശിഷ്ടങ്ങളും ആയുധങ്ങളും കണ്ടെടുത്തു. ഇവയുടെ സാമ്പ്ൾ പരിശോധനക്കായി ലബോറട്ടറിയിലേക്കയച്ചു. പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.