ന്യൂഡൽഹി: കരിപ്പൂർ വിമാനാപകട റിപ്പോർട്ടിന്മേൽ നടപ്പാക്കേണ്ട തിരുത്തൽനടപടികൾ സംബന്ധിച്ച് ഉന്നതതല സമിതി ചർച്ച തുടങ്ങി. റിപ്പോർട്ട് സമർപ്പിച്ച എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നിർദേശങ്ങളാണ് സമിതി ചർച്ചചെയ്യുന്നത്. എ.എ.ഐ.ബി വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് തുടർകാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസാലിെൻറ അധ്യക്ഷതയിൽ ഉന്നതതല സമിതിയെ നിയമിച്ചത്.
2010 മേയിൽ മംഗലാപുരം വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് എ.എ.ഐ.ബിയുടെ ശിപാർശകൾ നടപ്പാക്കിയതിെൻറ സ്ഥിതി പരിശോധിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകം രണ്ടു യോഗങ്ങൾ ചേർന്ന് കാര്യങ്ങൾ ചർച്ചചെയ്തതായി രാജീവ് ബൻസാൽ പി.ടി.ഐയോട് പറഞ്ഞു. രണ്ടു മാസം അനുവദിച്ചതിൽ ഒരു മാസം പിന്നിട്ടു. കൃത്യസമയത്ത് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിെൻറ ബോയിങ് 737-800 വിമാനമാണ് ദുബൈയിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ പറന്നിറങ്ങുന്നതിനിടെ അപകടത്തിൽപെട്ടത്. രണ്ടു പൈലറ്റ് അടക്കം 21 പേർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.