പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

പമ്പ: പമ്പയിൽ ശബരിമല തീർഥാടകർക്കായി സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്ത കാരണമെന്ന് പ്രാഥമിക നിഗമനം. ആളപായമില്ല.

ശബരിമല തീർഥാടകർക്കായി പമ്പ-നിലക്കൽ ചെയിൻ സർവീസ് നടത്താൻ തയാറാക്കി നിർത്തിയ ബസിനാണ് തീപിടിച്ചത്. ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ മുൻ വശത്ത് എൻജിന്‍റെ ഭാഗത്ത് നിന്ന് തീ ഉയരുകയായിരുന്നു. പമ്പയിലെ അഗ്നിശമനസേന യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.

ബസ് പമ്പയിൽ പാർക്കിങ് യാർഡിൽ ബസ് നിർത്തി ഇട്ടിരിക്കുകയായിരുന്നു. അപകട സമയത്ത് തീർഥാടകർ ആരും ബസിൽ ഉണ്ടായിരുന്നില്ല. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്.

ഡ്രൈവർ ബസ് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും സ്റ്റാർട്ടായില്ല. തുടർന്നാണ് എൻജിനിൽ നിന്ന് പുക ഉയർന്നത്. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ബസിന് പുറത്തിറങ്ങി. ഉടൻ തന്നെ ബസിന് തീപിടിക്കുകയായിരുന്നു.

തീപിടിത്തത്തിൽ ശബരിമല തീർഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

Tags:    
News Summary - A KSRTC bus caught fire in Pampa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.