യുക്രെയ്നിൽ യുദ്ധഭീതി തുടർന്നുകൊണ്ടിരിക്കെ സപോരിസിയ പ്രവിശ്യയിൽ കുടുങ്ങിപ്പോയ മലയാളി വിദ്യാർഥികളാണ് ഏറ്റവും പ്രയാസം അനുഭവിക്കുന്നത്. എന്തുവിധേനയും രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ എത്തണമെന്നാണ് ഇന്ത്യൻ എംബസി അധികൃതർ വിദ്യാർഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, അതിർത്തികളിൽ എത്താനാണ് ഏറ്റവും പ്രയാസം എന്ന് വിദ്യാർഥികൾ പറയുന്നു.
നിലവിലെ യുക്രെയ്നിലെ അവസ്ഥ സംബന്ധിച്ച് മലയാളി വിദ്യാർഥിയായ മലപ്പുറം, കരുവാരകുണ്ട്, മുസ്ലിയാരകത്ത് വീട്ടിൽ സഫ 'മാധ്യമം ഓൺലൈനുമായി' സംസാരിച്ചു. 'ഇന്ന് സപോരിസിയയിൽ താമസിക്കുന്ന ഞങ്ങൾക്ക് ഒഴിപ്പിക്കൽ സംബന്ധമായ ഒരു വിവരവും ലഭിച്ചില്ല. രാവിലെ 10.30ന് അപകട സൈറൺ മുഴങ്ങുന്ന ശബ്ദം കേട്ടു. പക്ഷേ, ഞങ്ങൾ നിൽക്കുന്നിടം സുരക്ഷിതമാണ്. അതിർത്തിയിൽ നിന്നും ഏറെ ദൂരെയാണ് ഞങ്ങളുള്ളത്.
അതിർത്തികളിൽ എത്താൻ ഗതാഗത സൗകര്യത്തിനായി കാത്തുനിൽക്കുകയാണ് ഞങ്ങൾ' -സഫ പറഞ്ഞു. അതിർത്തിയിലേക്ക് തങ്ങൾ താമസിക്കുന്നിടത്തുനിന്നും ഒമ്പത് മണിക്കൂർ യാത്ര ഉണ്ടെന്ന് മറ്റൊരു മലയാളി വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി അപർണ പറഞ്ഞു. എംബസിയുമായി ബന്ധപ്പെടുന്നുണ്ടെന്നും മറ്റുമാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണെന്നും അപർണ പറഞ്ഞു. കുറച്ചുപേർ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ടെന്നും അപർണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.